വാങ്ങാൻ ആളുണ്ടെന്ന് പറഞ്ഞ് വില്പനയ്ക്ക് വെച്ച കാറുമായി യുവാവ് കടന്നുകളഞ്ഞു. ഡിവൈഎസ്പിക്ക് പരാതി നൽകി ബേക്കറി ഉടമ.
കാസർകോട്: കാസർകോട് നഗരത്തിൽ ബേക്കറി വ്യാപാരം നടത്തുന്ന തളങ്കര സ്വദേശി യുടെ വാഹനം അതിവിദഗ്ധമായി കടത്തിക്കൊണ്ടുപോയി. KL 14 U 5247 രജിസ്ട്രേഷൻ നമ്പർ ഉള്ള 2013 മോഡൽ ഇന്നോവ കാറാണ് തട്ടിയെടുക്കപ്പെട്ടത്ത് . ബേക്കറി ഉടമ മൂന്ന് മാസങ്ങൾക്കു മുമ്പ് വാഹനം വിൽക്കാൻ ഉദ്ദേശിക്കുകയും തുടർന്ന് പരിചയത്തിലുള്ള ഒരു സുഹൃത്ത് മുഖാന്തരം കാർ ബ്രോക്കർ ആണെന്ന് പറഞ്ഞ് കുമ്പള സ്വദേശിയും നിലവിൽ വിദ്യാനഗർ ഐ ടി റോഡിൽ ഭാര്യവീട്ടിൽ താമസിച്ചുവരുന്ന റഹീം രംഗത്തെത്തുന്നത്.
തൻറെ കയ്യിൽ നല്ല ഇടപാടുകാർ ഉണ്ടെന്നും ഒരാഴ്ചക്കകം വിൽപ്പന നടത്തി തരാമെന്ന് പറഞ്ഞ് കാർ വാങ്ങിച്ചു പോയ യുവാവിനെ പിന്നീട് കണ്ടിട്ടില്ല. ജനപ്രതിനിധികൾ അടക്കം മികച്ച കുടുംബ പശ്ചാത്തലമുള്ള യുവാവിനെ അവിശ്വസിക്കേണ്ട കാര്യം ബേക്കറി ഉടമക്ക് ഉണ്ടായിരുന്നില്ല. പിന്നീട് ഉടമ വിളിക്കുമ്പോൾ എല്ലാം ഓരോ കാരണങ്ങൾ പറഞ്ഞ് റഹീം വഴുതി പോവുകയായിരുന്നു. ഇതേ തുടർന്ന് കാസർകോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും യുവാവിനെയോ വാഹനത്തിനെയോ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് ബേക്കറി ഉടമ ഡിവൈഎസ്പിയെ പരാതിയുമായി സമീപിച്ചത്. വാഹനം കടത്തിക്കൊണ്ടുപോയ റഹീം ഭാര്യവീട് ഒഴികെ മറ്റാരും ആയി വലിയ അടുപ്പം ഇല്ലെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. റഹീമുമായി സാമ്പത്തിക ഇടപാട് ഉള്ള ഒരു വ്യക്തി വാഹനം തട്ടിയെടുത്തതായാണ് പോലീസിന് അന്വേഷണത്തിൽ ലഭിച്ച സൂചന. കാർ തട്ടിക്കൊണ്ടുപോയ റഹീമ്നെതിരെയും വാഹനം ഒളിച്ചുവച്ച അവർക്കെതിരെ കേസെടുക്കും എന്നാണ് പോലീസ് നൽകുന്ന വിവരം.
അതേസമയം കാസർകോട് കാറുകൾ വാടകയ്ക്ക് വാങ്ങി പണയപ്പെടുത്തുന്നവരും
ലഹരിപദാർത്ഥങ്ങൾ കടത്താൻ ഉപയോഗിക്കുന്നതും കൂടി വരികയാണെന്ന് ഡിഎസ്പി പി പി സദാനന്ദൻ വ്യക്തമാക്കി. വാഹന ഉടമകൾ ജാഗ്രത പാലിക്കണമെന്നും വാഹനങ്ങൾ കുറ്റകൃത്യത്തിൽ ഏർപ്പെട്ടു പിടിക്കപ്പെട്ടാൽ ഉടമകൾക്കെതിരെ കേസുകൾ വരാമെന്നും ഡിവൈഎസ്പി സൂചിപ്പിച്ചു
കാറുമായി ബന്ധപ്പെട്ട എന്തെങ്കിലും സൂചനകൾ ലഭിക്കുന്നുണ്ടെങ്കിൽ 7902967707 എന്ന നമ്പറിലോ കാസർകോട് ഡിവൈഎസ്പി ഓഫീസുമായോ ബന്ധപ്പെടുക.