ലക്ഷദ്വീപ് ജനത ഒറ്റക്കല്ല സേവ് ലക്ഷദ്വീപ് കാസർകോടജില്ലയിലെ മാധ്യമ പ്രവർത്തകരും പ്രക്ഷോഭത്തിൽ അണിനിരന്നു
കാഞ്ഞങ്ങാട് : ഐക്യട്രേഡ് യൂണിയൻ സംസ്ഥാനകമ്മറ്റിയുടെ ആഹ്വാന പ്രകാരം കേന്ദ്ര സർക്കാർ ഓഫീസു കൾക്ക് മുന്നിലും പ്രധാന പട്ടണങ്ങളിലും കോവി ഡ് മാനദണ്ഡം പാലിച്ച് നടന്ന സേവ് ലക്ഷദ്വീപ് സമര പരിപാടിയാൽ കാസർകോട് ജില്ലയിൽ കെ.ആർ എം.യു സംസ്ഥാന
കമ്മറ്റിയുടെ ആഹ്വാന പ്രകാരം മാധ്യമ പ്രവർത്തകർ അണിനിരന്ന് സമരത്തെ അഭിവാദ്യം ചെയ്തു
കാഞ്ഞങ്ങാട് നഗരത്തിൽ സി.ഐ.ടി.യു നേതാവ് അഡ്വ.പി.അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു കെ.ആർ എം യു ജില്ലാ പ്രസിസന്റ് ടി.കെ.നാരായണൻ. സ്വാഗതം പറഞ്ഞു ജനതാ ട്രേഡ് യൂണിയ ൻ സെന്റർ ജില്ലാ സെക്രട്ടറി പി.പി.രാജു , എ.ഐ ടി.യു.സി നേതാവ് കെ.സത്യൻ എന്നിവർ സംസാരിച്ചു കാഞ്ഞങ്ങാട് ഹെസ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സമരം എ.ഐ ടി യു സി നേതാവ് കെ.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തുഎം ഷാജി ജെ.ടി.യു.സി സ്വാഗതം ഡി.വി അമ്പാടി അധ്യക്ഷനായി എംആർ ദിനേശൻ, സത്യൻ കാഞ്ഞങ്ങാട് /ജയരാജൻ (കെ.ആർ.എം യു ) സംസാരിച്ചു.
സംയുക്ത ട്രേഡ് യൂണിയൻ വെള്ളരിക്കുണ്ട് സബ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി..കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്ന സമരം ഐ. എൻ. ടി. യു. സി. ജില്ലാ പ്രസിഡന്റ് പി. ജി. ദേവ് ഉത്ഘാടനം ചെയ്തു
: .എ. ഐ. ടി. യു. സി. നേതാവ് വി. കെ. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. സി. ഐ. ടി. യു. നേതാവ് ടി. വി. തമ്പാൻ. കേരള റിപ്പോർട്ടേഴ്സ് മീഡിയപേർസൺ യൂണിയൻ ജില്ലാ കമ്മറ്റി അംഗം (കെ. ആർ. എം. യു ) സുധീഷ് പുങ്ങംചാൽ. ചന്ദ്രു വെള്ളരിക്കുണ്ട്.ചുമട്ടു തൊഴിലാളി യൂണിയൻ ഐ. എൻ. ടി. യു. സി. നേതാവ് തോമസ് എന്നിവർ പ്രസംഗിച്ചു…
നീലേശ്വരം.
ടെലഫോൺ എക്സ്ചേഞ്ചിന് മുൻവശം നടന്ന സമരം ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി കെ.എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ.ആർ എം യു സംസ്ഥാന കമ്മിറ്റിയംഗം എം.വി.ഭരതൻ അധ്യക്ഷത വഹിച്ചു. കെ. ഉണ്ണി നായർ (സി.ഐ ടി. യു), കെ.കനകാംബരൻ (ഫോട്ടോഗ്രാഫേർസ് യുണിയൻ സി .ഐ ടി. യു), രമേശൻ കാര്യംകോട് (എ ഐ ടി യു സി) എന്നിവർ സംസാരിച്ചു
തൃക്കരിപ്പൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം പി വി തമ്പാൻ ഉദ്ഘാടനം ചെയ്തു. ശംസുദ്ദീൻ ആയിറ്റി അധ്യക്ഷത വഹിച്ചു. കെ വി ജനാർദ്ദനൻ, ഖാദർ കൂലേരി, അജിത്ത് തൈക്കീൽ, ഫായിസ് ബീരിച്ചേരി (കേരള റിപ്പോർട്ടേഴ്സ് മീഡിയപേർസൺ യൂണിയൻ), എം പി ബിജീഷ്, വി വി വിജയൻ എന്നിവർ സംസാരിച്ചു. പി എ റഹ്മാൻ സ്വാഗതം പറഞ്ഞു.