കാനറാ ബേങ്ക് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി യുടെ ഭാഗമായി മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു: ‘
കാഞ്ഞങ്ങാട്: പൊതുമേഖലാ ബാങ്കായ കാനറാ ബേ ങ്കിൻ്റെ സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രോഗ്രാമിൻ്റെ ഭാഗമായി രണ്ട് ലക്ഷം രൂപയിൽ കൂടുതൽ വില വരുന്ന ഉപകരണങ്ങൾ ജില്ലാ ആശുപത്രിക്ക് കൈമാറി. 2 മൾട്ടി പരാമീറ്റർ മോണിട്ടറുകളും 10 ഓളം പൾസ് ഓക്സീ മീറ്ററുകളുമാണ് കൈമാറിയത്. കാനറാ ബേങ്കിൻ്റെ സ്ഥാപകനായ അമേബാൾ സുബ്ബറാവു പൈ ആവിഷ്കരിച്ച പദ്ധതി കാലങ്ങളായി കനറാ ബാങ്ക് നടപ്പിലാക്കുകയാണ്.
മഹാമാരിയുടെ ഈ കെട്ട കാലത്തും ജില്ലാ ആശുപത്രിയുടെ ആവശ്യമനുസരിച്ച് ഉപകരണങ്ങൾ കൈമാറാൻ ബാങ്ക് മുൻ പോട്ട് വരികയായിരുന്നു. കാനറാ ബാങ്ക് കാസർഗോഡ് റീജണിൽ ഓഫീസ് ഡി.എം നാസർ ഉപകരണങ്ങൾ കൈമാറി.
മുൻസിപ്പൽ ചെയർപേഴ് സൺ കെ.വി.സുജാത അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു. കാനറാ ബേങ്ക് കാഞ്ഞങ്ങാട് ചീഫ് മാനേജർ എൻ.വി. ബിമൽ, മുൻ നഗരസഭ ചെയർമാൻ വി.വി. രമേശൻ, നേഴ്സിം സൂപ്രണ്ട് ,എന്നിവർ ആശംസ അറിയിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: പ്രകാശ് നന്ദി അറിയിച്ചു. ജില്ല ആശുപത്രി ജീവനക്കാർ, കാനറാ ബേക്ക് ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ തീർത്തും ലളിതമായാണ് ചടങ്ങ് നടത്തിയത്.ആരോഗ്യമേഖലയിലെ പ്രതിസന്ധികൾ മനസ്സിലാക്കി ഇത്തരത്തിൽ സഹായങ്ങൾ നൽകിയ കാനറാ ബേങ്കിൻ്റെ പ്രവർത്തിയെ ജില്ലാ ആശുപത്രി ജിനക്കാരും ഡോകടർമാരും നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്.നിലവിലെ പ്രതിസന്ധി ഘടത്തിൽ പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരുപാട് ലോൺസ്കീമുകളും കാനറാ ബാങ്ക് ഏർ പ്പെടുത്തിയിട്ടുണ്ട്.