ലോക്ഡൗണില്‍ ഇന്നു കൂടുതല്‍ ഇളവുകള്‍; നാളെയും മറ്റന്നാളും ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ കടുത്ത നിയന്ത്രണം
തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ ഭാഗമായി സംസ്ഥാനത്തു നാളെയും മറ്റന്നാളും കര്‍ശന നിയന്ത്രണം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്മാത്രമേ പ്രവര്‍ത്തിക്കൂ. നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങൾ. പരിശോധന കർശനമാക്കുന്നതിന് കൂടുതല്‍ പോലീസിനെ നിയോഗിക്കുകയും ചെയ്യും.
നാളെയും മറ്റന്നാളും ഹോട്ടലുകളില്‍നിന്നു ഹോം ഡെലിവറിമാത്രമേ അനുവദിക്കൂ. ടേക്ക് എവേ, പാഴ്സല്‍ സൗകര്യങ്ങള്‍ അനുവദിക്കില്ല. ഈ ദിവസങ്ങളില്‍ സാമൂഹിക അകലം പാലിച്ചു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. സ്റ്റേഷനറി, ജ്വല്ലറി, ചെരിപ്പുകട, തുണിക്കട, കണ്ണടക്കട, ശ്രവണസഹായിക്കട, പുസ്തകക്കട, അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങൾ (മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്ന കടകൾ ഉൾപ്പെടെ) തുടങ്ങിയവ രാവിലെ 7 മുതൽ വൈകിട്ട് 7 മണി വരെ നടത്താം.
ഇന്നു തുറക്കാന്‍ അനുമതി നല്കിയ കടകളില്‍ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്യുന്ന കടകളും ഉള്‍പ്പെടുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. നാളെയും മറ്റന്നാളും കെഎസ്ആർടിസി ദീർഘദൂര സർവീസ് നടത്തില്ല. ഹോട്ടലുകളിൽ പാഴ്സൽ നേരിട്ടു വാങ്ങാൻ അനുവദിക്കില്ല; ഹോംഡെലിവറി മാത്രം. ഈ ദിവസങ്ങളിൽ അവശ്യമേഖലയിലുള്ളവർക്കു മാത്രമാണ് ഇളവ്.
ഭക്ഷ്യോൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ ബൂത്തുകൾ, മത്സ്യ, മാംസ വിൽപന ശാലകൾ, കള്ളു ഷാപ്പുകൾ, ബേക്കറികൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ. നിർമാണ മേഖലയിലുള്ളവർക്ക് മാനദണ്ഡങ്ങൾ പാലിച്ച് പ്രവര്‍ത്തിക്കാം.
ഇന്നു തുറക്കുന്ന കടകള്‍
ഹോട്ടല്‍, റെസ്റ്റോറന്റ് (പാഴ്സല്‍മാത്രം)
മെഡിക്കല്‍ സ്റ്റോര്‍
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനം
വ്യവസായ ആവശ്യത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനം (പാക്കേജിങ് ഉള്‍പ്പെടെ)
നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനം
സ്റ്റേഷനറിക്കട, ജൂവലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കട, ഒപ്റ്റിക്കല്‍സ് കട
വാഹന ഷോറൂം
മൊബൈല്‍ ഫോണ്‍ റിപ്പയര്‍ കട