ചെറുവത്തൂരില്‍ തെങ്ങ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
ചെറുവത്തൂർ :മുറിച്ചുനീക്കുന്നതിനിടെ തെങ്ങ് ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം.കാരിയിലെ കുറ്റിവയലിലെ കെ കൃഷ്ണനാണ് അപകടത്തില്‍ മരിച്ചത്.54വയസായിരുന്നു. മയിച്ചയിലാണ് അത്യാഹിതം.മുറിക്കുന്നതിനിടെ തെങ്ങ് കഴുത്തില്‍ വീഴുകയായിരുന്നു ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ:തങ്കമണി.മക്കള്‍:ഷിജിന,അമൃത.