ആസ്ക് തളങ്കരയുടെ ‘കാരുണ്യസ്പര്‍ശം’
തെരുവത്ത് ജി.എൽ.പി സ്കൂളിന് നോട്ട് പുസ്തകങ്ങൾ നൽകി
തളങ്കര : തെരുവത്ത് ജി എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള നോട്ട് പുസ്തകങ്ങൾ ആസ്ക് തളങ്കരയുടെ കീഴിലുള്ള ആസ്ക് കാരുണ്യ വഴി നൽകി മാതൃകയായി. തുടർച്ചയായ രണ്ടാം വർഷമാണ് ആസ്ക് കാരുണ്യ വഴി പുസ്തകങ്ങൾ സ്കൂളിലേക്ക് കൈമാറുന്നത്. കാസറഗോഡ് നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് വി എം മുനീറിന് ആസ്ക് തളങ്കര എക്സിക്യൂട്ടീവ് അംഗം അമീൻ മാഷ് നോട്ട് പുസ്തകങ്ങൾ കൈമാറി.
പി ടി എ പ്രസിഡന്റും കൗൺസിലറുമായ ആഫില ബഷീർ അധ്യക്ഷത വഹിച്ചു .
ചടങ്ങിൽ വെച്ച് കാസറഗോഡ് നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് വി എം മുനീർ സ്കൂളിലെ വിദ്യാർത്ഥികൾക് സ്നേഹ സമ്മാനമായി നൽകിയ ബാഗും വിതരണം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് അജിത എം വി,
ആസ്ക് തളങ്കര സെക്രട്ടറി ശിഹാബ് ഊദ് , വൈസ് പ്രസിഡന്റ് ഫാറൂഖ് , ഷെരിഫ് കെ ആർ, അധ്യാപകരായ ഷാജു ജോസഫ്, ലത പി കെ ,രമ പി വി എന്നിവർ സംബന്ധിച്ചു .