20 ദിവസങ്ങള്‍ക്ക് മുമ്പ് ഇതൊരു ഫുട്ബോള്‍ മൈതാനമായിരുന്നു..: ഇന്ന് കോവിഡ് ആശുപത്രി!
ഗുവാഹത്തി: ഫുട്ബോള്‍ സ്റ്റേഡിയം 20 ദിവസം കൊണ്ട് കോവിഡ് ആശുപത്രിയാക്കി മാറ്റി അസം. 300 ബെഡുള്ള കോവിഡ് ആശുപത്രിയാക്കിയാണ് മാറ്റിയത്. സരുസജ്ജായ് സ്റ്റേഡിയം സമുച്ചയത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ ആശുപത്രി ഉദ്ഘാടനം ചെയ്തു.
ഏപ്രില്‍-മെയ് മാസങ്ങളിലെ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ ലോക്ഡൗണ്‍, കര്‍ഫ്യൂ എന്നിവ ഏര്‍പ്പെടുത്തിയതോടെ കേസുകള്‍ കുറഞ്ഞുവരുകയാണ്. കോവിഡ് 19 രോഗികളെ പരിചരിക്കുന്നതിനായി സംസ്ഥാനത്തൊട്ടാകെ 309 ഐസിയു കിടക്കകളും 2,684 ഓക്സിജന്‍ കിടക്കകളും തയാറാക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
21.46 കോടി ചെലവില്‍ നിര്‍മ്മിച്ച ഈ ആശുപത്രി പ്രതിരോധ ഗവേഷണ് വികസന കേന്ദ്രത്തിന്റെ സഹായത്തോടെ 20 ദിവസ്തതിനുള്ളില് പൂര്‍ത്തികരിക്കാന്‍ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
2007 ല്‍ ദേശീയ ഗെയിംസിന് മുന്നോടിയായാണ് സരുസജയ് സ്റ്റേഡിയം കോംപ്ലെക്സ് നിര്‍മ്മിച്ചത്. തുടര്‍ന്ന് അത് ഫുട്ബോള്‍ സ്റ്റേഡിയമാക്കി മാറ്റുകയായിരുന്നു. കഴിഞ്ഞ ജൂണില്‍ കോവിഡ് കെയര്‍ ആന്‍ഡ് ക്വാറന്റീന് സെന്ററായി മാറ്റിയിരുന്നു. 3200 സ്ക്വയര്‍ മീറ്ററില്‍ പണിതുയര്‍ത്തിയ ആശുപത്രിയില്‍ ജനറല്‍ വാര്‍ഡില്‍ 200 ഓക്സജിന്‍ ബെഡുകളും ഐസിയുവില്‍ 100 ബെഡുകളുമാണുള്ളത്. എക്സറേ റൂം, ഫാര്‍മസി, അള്സ്രൗണ്ട് റൂം, ലബോറട്ടറി എന്നീ സൗകര്യങ്ങളുമുണ്ട്.