മുക്കത്ത് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ഥിനി അടക്കം രണ്ടുപേര്‍ക്ക്
ദാരുണാന്ത്യം
കോഴിക്കോട് :മുക്കം – മാമ്പറ്റ ബൈപ്പാസില്‍ ടിപ്പര്‍ ലോറി ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര് തല്‍ക്ഷണം മരിച്ചു. മുക്കം അഗസ്ത്യന് മുഴി തടപ്പറമ്പ് കൃഷ്ണന്‍കുട്ടിയുടെ മകന് അനന്തു, പ്രമോദിന്റെ മകള്‍ സ്നേഹ (13) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച പകല്‍ 12.30 ഓടെയായിരുന്നു അപകടം. ടിപ്പര്‍ ബൈക്കിലിടിച്ച് റോഡില്‍ വീണ ഇരുവരുടെയും തലയിലൂടെ ടിപ്പര്‍ കയറിയിറങ്ങു കയായിരുന്നു. മുക്കം മുസ്ലിം ഓര്‍ഫനേജ് സ്ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ സ്നേഹയുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ സ്ക്കൂളില്‍ പോകും വഴിയാണ് അപകടം.
അനന്തുവും സ്നേഹയും സഹോദരങ്ങളുടെ മക്കളാണ്.