കാഞ്ഞങ്ങാട് നഗരം പ്രകൃതി രമണീയമാക്കി നന്മമരം , ഇന്ന് കൂട്ടിന് മില്ലത്ത് സാന്ത്വനം പ്രവർത്തകരും
കാഞ്ഞങ്ങാട് : നഗര സംരക്ഷണം സർക്കാരിന്റെ മാത്രം ഉത്തരവാദിത്വം അല്ല എന്നും , പൊതു ജനങ്ങൾക്കും തുല്യ ഉത്തരവാദിത്വം ഉണ്ട് എന്നും സമൂഹത്തിനു സന്ദേശം നൽകുന്ന പ്രവർത്തനവുമായി മാതൃക ആവുകയാണ് കാഞ്ഞങ്ങാടിലെ നന്മമരം പ്രവർത്തകർ . കഴിഞ്ഞ പതിനേഴ് ദിവസത്തോളമായി കാഞ്ഞങ്ങാട് നഗരത്തിൽ വിവിധ സംഘടനകളുടെ പങ്കാളിത്തത്തോട് കൂടി അലങ്കാര ചെടികൾ നടുകയാണ് ഇവർ . എല്ലാ ദിവസവും രാവിലെ 7 മണി മുതൽ 8 മണി വരെയാണ് പ്രവർത്തനം .
ഇന്നത്തെ ദിവസം മില്ലത്ത് സാന്ത്വനം അജാനൂർ പഞ്ചായത്ത് പ്രവർത്തകരാണ് നന്മ മരവുമായി സഹകരിച്ചത് . കാഞ്ഞങ്ങാട് സ്മൃതി മണ്ഡപത്തിനു മുമ്പിലും , എൽവി ടെമ്പിളിന് മുമ്പിലും ഇന്ന് അലങ്കാര ചെടികൾ വെച്ച് പിടിപ്പിച്ചു . നന്മ മരം പ്രവർത്തകരായ ഹരി നോർത്ത് കോട്ടച്ചേരി , സലാം കേരള , മുൻ നഗരസഭ ചെയർമാൻ വി വി രമേശൻ , വിനോദ് ടി കെ, ശുഭ സി പി, സന്തോഷ് കുശാൽ നഗർ, രാജൻ, ദിനേശൻ മില്ലത്ത് സാന്ത്വനം അംഗങ്ങളായ റിയാസ് അമലടുക്കം , സി എച്ച് ഹസൈനാർ , ഗഫൂർ ബാവ തുടങ്ങിയവർ സംബന്ധിച്ചു .