ഷോക്കേറ്റ് ഗുരുതര നിലയിൽ
ചികിൽസയിലായിരുന്ന കെഎസ്ഇബി ജീവനക്കാരൻ മരിച്ചു.
കാഞ്ഞങ്ങാട്: ജോലിക്കിടെ ഷോക്കേറ്റ് ഗുരുതര നിലയിൽ
ചികിൽസയിലായിരുന്ന കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. മാവുങ്കാൽ സബ്ബ് സ്റ്റേഷനിലെ ജീവനകാരൻ ചീമേനി പൊതാപൂരിലെ കെ.എം സനോജ് (35) ആണ് ചികിൽസക്കിടെ ഇന്നലെ വൈകിട്ട് കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ച് മരിച്ചത്. കഴിഞ്ഞ മാസം 11 ന് രാവിലെ 10 മണിയോടെ കാഞ്ഞങ്ങാട് സബ്ബ് സ്റ്റേഷന് അകത്ത് മെയിന്റനൻസ് ജോലിക്കിടെയാണ് സനോജിന് ഷോക്കേറ്റത്. സഹപ്രവർത്തകർ ഉടനെ
കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചയെങ്കിലും നില ഗുരുതരമായതിനാൽ കോഴിക്കോട്ടെക്ക് മാറ്റുകയായിരുന്നു.
റിട്ട. അധ്യാപകൻ ഇ.വി കേളപ്പന്റെയും ശാരദയുടെയും മകനാണ്.
ഭാര്യ: നിഷിത ( റെയിൽവേ ഉദ്യോഗസ്ഥ ) .ഏക മകൻ
ദേവാനുഷ്. സഹോദരങ്ങൾ: രസിത സബിത സജീഷ് (അധ്യാപകൻ പൊതാപൂർ )
മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ്