ലക്ഷദ്വീപ് ജനങ്ങൾക്ക് ഐക്യദാർഢ്യം;’ പിഫാസോയുടെ പ്രഭാഷണം ഇന്ന്.
പിലിക്കോട്: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യവുമായി പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി ഗാന്ധി – നെഹ്റു പഠനകേന്ദ്രം സംഘടിപ്പിക്കുന്ന പ്രഭാഷണം ഇന്ന് (ജൂൺ 10, വ്യാഴം) രാത്രി 7 മണിക്ക് നടക്കും.
“ലക്ഷദ്വീപിലെ സാംസ്ക്കാരിക അധിനിവേശം എന്ന വിഷയത്തിൽ നടക്കുന്ന പ്രഭാഷണം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും സാംസ്ക്കാരിക പ്രവർത്തകനുമായ എം എൻ കാരശ്ശേരി പ്രഭാഷണം നടത്തും.പിഫാസോ പ്രസിഡണ്ട് വിനോദ് എരവിൽ അദ്ധ്യക്ഷത വഹിക്കും. പിഫാസോ ജനറൽ സെക്രട്ടറി സി ഭാസ്ക്കരൻ നന്ദിയും ട്രഷറർ എം ധനേഷ് കുമാർ നന്ദിയും പറയും.
പ്രഭാഷണത്തിൻ്റെ യൂ – ട്യൂബ് ചാനലിൻ്റെ ലിങ്ക് ആവശ്യമുള്ളവർക്ക് 9446251822, 9447285867 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടാൽ ലഭിക്കുന്നതാണ്.