ലോക്ഡൗണില്‍ അംഗങ്ങൾക്ക്ഭക്ഷ്യക്കിറ്റ്നൽകി കാഞ്ഞങ്ങാട് പ്രസ് ഫോറം
കാഞ്ഞങ്ങാട്: ലോക് സാണിൻ്റെ ഔദുരിത കാലത്ത് അംഗങ്ങൾക്ക് സ്നേഹത്തിൻ്റെയും, കാരുണ്യത്തിൻ്റേയും
കൈത്താങ്ങുമായി കാഞ്ഞങ്ങാട് പ്രസ് ഫോറം . പലവ്യഞ്ജനങ്ങൾ, പച്ചക്കറി,സാനിറ്റൈസർ, മാസ്ക് ,ഉൾപ്പെടെയുള്ള കിറ്റുകൾ നൽകിയാണ് അംഗങ്ങളെ ചേരത്തു പിടിച്ചത്
പ്രസ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് മുൻ അസിസ്റ്റൻറ് രജിസ്ട്രാറും കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ കെ വിശ്വനാഥൻ പ്രസ് ഫോറം മുൻ പ്രസിഡണ്ട് ഇ വി ജയകൃഷ്ണന് കിറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു.
അബുദാബി ഇൻകാസ്
കാസർകോട് ജില്ലാ കമ്മിറ്റി ,കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് ,വടംവലി അസോസിയേഷൻ ജില്ലാ പ്രസിഡൻറ് കെ പി അരവിന്ദാക്ഷൻ എന്നിവരുടെ സഹകരണത്തോടെയാണ് കിറ്റുകൾ ഒരുക്കിയത്. ചടങ്ങിൽ എത്തിച്ചേരാൻ പറ്റാത്ത അംഗങ്ങൾക്ക് കിറ്റുകൾ അവരവരുടെ വീടുകളിലെത്തിച്ച് നൽകി
പ്രസ് ഫോറം പ്രസിഡൻറ് പി പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു.പ്രസ് ഫോറം എക്സിക്യൂട്ടീവ് അംഗവും ജന്മദേശം
പത്രാധിപരുമായ മാനുവൽ കുറിച്ചിതാനം സ്വാഗതം പറഞ്ഞു.കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി വനജ,പ്രസ് ഫോറം വൈസ് പ്രസിഡൻറ് വൈ കൃഷ്ണദാസ് ,
എം സുധിൽ,
തുടങ്ങിയവർ സംബന്ധിച്ചു.
ജോയിൻ സെക്രട്ടറി ഹരി കുമ്പള നന്ദി പറഞ്ഞു.