ശുപാര്‍ശ ലഭിച്ചവര്‍ക്ക് സ്കൂള്‍ തുറക്കും മുമ്പ് നിയമനം പരിഗണനയിലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്കൂളുകള്‍ തുറക്കുന്നതിന് മുമ്പ് തന്നെ അധ്യാപക നിയമനം നടത്തുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കൊവിഡ് സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് നീണ്ടു പോകുന്ന സാഹചര്യത്തിലാണിത്. കഴിഞ്ഞ വര്‍ഷം നിയമന ശുപാര്‍ശ കിട്ടിയവര്‍ക്ക് ഇതുവരെ നിയമനം ലഭിക്കാത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും സ്വീകരിക്കണമെന്നും പി സി വിഷ്ണുനാഥിന്റെ ശ്രദ്ധ ക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടിയായി നല്കി.