കാസര്‍കോട് : പാറക്കട്ട പോലീസ് ക്യാമ്പിലെ എസ് ഐയും നീലേശ്വരം പടിഞ്ഞാറ്റം കൊവ്വലിലെ കുഞ്ഞിരാമൻ നായരുടെ മകനുമായ എം രഘുനാഥന് (54) മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് സഹോദരന് രഞ്ജിത്തിന്റെ പരാതി. പരാതിയിൽ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട്ടെ അരമന ഫാത്തിമ,മംഗളൂരുവിലെ ഇന്ത്യാന ആശുപത്രികളിൽ പ്രാക്ടീസ് ചെയ്യുന്ന ഡോ. അബ്ദുല്‍ മന്‍സൂറിനെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
ഒക്ടോബര്‍ 16നാണ് മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ച് രഘുനാഥന് മരിച്ചത്.. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രഘുനാഥന് 13 ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് രണ്ടു ദിവസം കഴിഞ്ഞ് എസ്.ഐയുടെ സഹോദരനെ വിളിച്ചു മംഗളൂരുവിലെ ആശുപത്രിയിലെത്താനും ആവശ്യപ്പെട്ടു.പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സക്ക് പോകാൻ ഒരുങ്ങവേയാണ് ഇവരെ മംഗളൂരു ആശുപത്രിയിൽ ഉടൻ എത്തണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടര്‍ ഉണ്ടായിരുന്നില്ല.കുറെ നേരംകാത്തിരുന്നതിനു ശേഷം ഡോക്ടർ എത്തി ഉടൻ ശസ്ത്രക്രിയക്ക് നിർബന്ധി ക്കുകയായിരുന്നു.തുടർന്ന് ശസ്ത്രക്രിയക്ക് മുന്നോടിയായി ഒരു ഇഞ്ചക്ഷൻ നൽകുകയും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.1990 ലാണ് പോലീസിൽപ്രവേശിച്ചത്.ആശുപത്രിയിലെ പിഴവാണ് മരണകാരണമെന്ന്നേരത്തെ ബന്ധുക്കൾ പറഞ്ഞിരുന്നു.എസ് ഐ കുഴുഞ്ഞു വീണ് മരിച്ചെന്ന് വാർത്ത പുറത്തുവന്നപ്പോൾ സ്വകാര്യ ആശുപത്രിയിലെ പിഴവ് മൂലമാണ് മരിച്ചതെന്ന വാർത്ത ബി.എൻ.സി മാത്രമാണ് നൽകിയത് .