അരയി കോട്ടക്കടവ് പാലം അപകടാവസ്ഥയില്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ പന്ത്രണ്ടാം വാർഡിൽപ്പെടുന്ന കോട്ടക്കടവിനെയും ഇരുപതാം വാർഡിലെ അരയി പ്രദേശത്തേയും ബന്ധിപ്പിക്കുന്ന തൂക്കുപാലം അപകടാവസ്ഥയിലാണെന്ന് നാട്ടുകാരുടെ പരാതി.
കൈവരിയിലെ ഇരുമ്പുവല തകർന്നതിനാൽ യാത്രക്കാർ ഭീതിയിലാണ്.അരയാലിങ്കാൽ പ്രദേശത്തുള്ളവർക്ക് കാഞ്ഞങ്ങാട് നഗരവുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ ഉപയോഗിക്കുന്നതാണ് കോട്ടക്കടവ് തൂക്കുപാലം.
പാലത്തിന്റെ കൈവരിയുടെ ഇരുമ്പുവല പൂർണ്ണമായും നശിച്ചിരിക്കുകയാണ്. ഇതു പുനഃസ്ഥാപിച്ച് യാത്രക്കാരുടെ ഭീതി
അകറ്റണമെന്ന ആവശ്യം തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ചിലർ ഓല കെട്ടി പ്രതിഷേധം ശക്തമാക്കിയത്.
എന്നാൽ കഴിഞ്ഞ നഗരസഭാ ഭരണ കാലത്ത് തന്നെ തൂക്കുപാലം നവീകരണത്തിനും അറ്റകുറ്റപ്പണിയ്ക്കുമായി തുക വകയിരുത്തി ടെണ്ടർ നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും സംസ്ഥന സർക്കാരിൻ്റെ ജലഗതാഗത പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ പറ്റാതെ വരികയായിരുന്നു എന്നാണ് അധികൃതർ വ്യക്തമാക്കിയത്. കഴിഞ്ഞവർഷം ഇളകിപ്പോയ കോൺക്രീറ്റ് സ്ലാബുകൾ പുനസ്ഥാപിച്ചിരുന്നു.വെങ്കിലും മറ്റു പ്രമുത്തികൾ ചെയ്തില്ല യാത്രാ സാകര്യത്തിനായി വേണ്ടത് ചെയ്യുമെന്ന് നരസഭാധികൃതർ വ്യക്തമാക്കി.
2006 ജൂലൈ 7 നണ്
അരയി-കോട്ടക്കടവ് തൂക്കുപാലം നാടിന് സമർപ്പിച്ചത്.കാലവർഷം വന്നാൽ അരയിയിൽ നിന്നുള്ളവർ കാൽനടയ്ക്ക് ആശ്രയിക്കുന്നത് ഈ പാലത്തെയാണ്.ആറങ്ങാടി കോട്ടകടവ് ഉള്ള കർഷകർ കൃഷി സ്ഥലത്തേക്ക് എത്തുന്നതിനായി ആശ്രയിക്കുന്നതും ഈ തൂക്കുപാലതിനെയാണ്.
നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന തൂക്കൂ പാലം ഇന്ന് കാല്‍നടയാത്രികരുടെ ജീവന് ഭീഷണിയാവുകയാണ്. പാലത്തിന്റെ അറ്റ കുറ്റ പണികൾ എത്രയും വേഗം നടത്തി സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.