തടങ്കല്‍പാളയം:ജമാഅത്തെ ഇസ്ലാമിപ്രചരിപ്പിക്കുന്നത് വ്യാജവാര്‍ത്തയെന്ന് സിപിഎം മുഖപത്രം
കോഴിക്കോട് :കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശാനുസൃതം സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ തടങ്കല്‍പാളയം തുറക്കുന്നതായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് ജമാഅത്തെ ഇസ്ലാമി. ബുധനാഴ്ച ജമാഅത്തെ മുഖപത്രത്തിലാണ് നുണവാര്‍ത്ത. തിരുവനന്തപുരത്തും തൃശൂരും തടങ്കല്‍പാളയം ആരംഭിക്കാന്‍ സാമൂഹിക സുരക്ഷാവകുപ്പ് ഡയറക്ടര്‍ പുനഃവിജ്ഞാപനം പുറപ്പെടുവിച്ചതായാണ് വാര്‍ത്ത. ഇതോടെ പിണറായി സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിന് തുടക്കംകുറിക്കുന്നു എന്ന രൂപത്തില്‍ ജമാഅത്തുകാര്‍ പ്രചാരണവും തുടങ്ങി.
ജയില്‍മോചിതരാകുന്ന വിദേശികള്‍ക്കായി സംസ്ഥാന് ത്ത് കരുതല്‍കേന്ദ്രം തുടങ്ങുന്നുണ്ട്. ഹൈക്കോടതി നിര്ദേശാനുസൃതമാണിത്. ശിക്ഷ കഴിഞ്ഞ വിദേശികളെ ജയില്‍ വളപ്പില്‍ താമസിപ്പിക്കുന്നതിനെതിരെയായിരുന്നു കോടതി ഇടപെടല്‍.
ജയില്‍മോചിതരാകുന്ന വിദേശികള്‍ക്കായി സംസ്ഥാന് ത്ത് കരുതല്‍കേന്ദ്രം തുടങ്ങുന്നുണ്ട്. ഹൈക്കോടതി നിര്ദേശാനുസൃതമാണിത്. ശിക്ഷ കഴിഞ്ഞ വിദേശികളെ ജയില്‍ വളപ്പില്‍ താമസിപ്പിക്കുന്നതിനെതിരെയായിരുന്നു കോടതി ഇടപെടല്‍.
അനധികൃതമായി രാജ്യത്ത് താമസിക്കുന്നവര്‍, ശിക്ഷ കഴിഞ്ഞ് സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാന്‍ നിയമനടപടി കാക്കുന്നവര്‍ എന്നിവരെ പ്രത്യേക നിരീക്ഷണത്തില്‍ പാര്‍പ്പിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. ഇതേ തുടര്‍ന്നാണ് കരുതല്‍ വാസകേന്ദ്രങ്ങള്‍ തുടങ്ങുന്നതെന്ന് സാമൂഹിക നീതിവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്നും അറിയിച്ചിരുന്നു. മാതൃഭൂമിയുള്‍പ്പെടെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ജമാഅത്തെ പത്രം ദുഷ്ടലാക്കോടെ ഹൈക്കോടതി നിര്‍ദേശമെന്നത് ഒഴിവാക്കി വാര്‍ത്ത നല്കി എല്‍ഡിഎഫ് വിരുദ്ധ ആയുധമായി പ്രചരിപ്പിക്കുകയായിരുന്നു.