കോവിഡ് നിയന്ത്രണങ്ങൾ അശാസ്ത്രീയം; കാസർകോട് ജില്ലയിൽ വ്യാപാരികൾ ഇന്ന് കടകൾ അടച്ച് പ്രതിഷേധിക്കുന്നു
കാസർകോട് : കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രിയമെന്ന് ആക്ഷേപിച്ച് കേരള വ്യാപാരി വ്യവസായി എകോപന സമിതി ഇന്ന് ജില്ലയിൽ സമ്പൂര്‍ണ്ണ കടയടപ്പ് സമരം പ്രഖ്യാപിച്ചു. ഓരോ യൂനിറ്റിലെയും പ്രധാന കേന്ദ്രങ്ങളിലോ കുടുബാംഗങ്ങള്‍ക്ക് ഒപ്പം സ്വന്തം വിടുകളിലോ പ്ലക്കാര്‍ഡുകള്‍ ഏന്തി നില്പ് സമരവും ഉണ്ടായിരിക്കും.
എല്ലാ കടകളും തുറക്കാന്‍ അനുവദിക്കുക, വ്യാപാരികള്‍ക്ക് സഹായമാകും വിധം സമ്പൂര്‍ണ പാക്കേജ് അനുവദിക്കുക, തുറക്കാന്‍ അനുവദിച്ച കടകളില്‍ പോലും സെക്ട്രല്‍ മജിസ്ട്രേറ്റിന്റെയും പൊലിസിന്റെയും പീഡനങ്ങള്‍ അവസാനിക്കുക, വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ജീവിക്കണം, എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം സംഘടിപ്പിക്കുന്നത്.
നിവേദനങ്ങളായും ചര്‍ച്ചകളായും അനേകം അവസരങ്ങളില്‍ വ്യാപാരികള്‍ പ്രശ്നങ്ങളും പ്രയാസങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി. സമയമോ ദിവസമോ ക്രമീകരിച്ചായാലും ആഴ്ചയില്‍ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാകണമെന്ന് അഭ്യര്‍ഥിച്ചു. എന്നാല്‍ സര്‍കാര്‍ ഇതൊന്നും ചെവി കൊള്ളാതെ തന്നെ മുന്നോട്ട് നീങ്ങുന്ന ഈ അവസരത്തില്‍ സമരമല്ലാതെ നമുക്ക് മറ്റൊരു മാര്‍ഗ്ഗമില്ലെന്നും വ്യാപാരികള്‍ പറഞ്ഞു.
സമരത്തില്‍ മുഴുവന്‍ വ്യാപാരികളും സംബന്ധിച്ച് വിജയിപ്പിക്കണമെന്ന് കാസര്‍ഗോഡ് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡണ്ട് എ.കെ മൊയ്തീന് കുഞ്ഞി അഭ്യര്‍ഥിച്ചു