കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി രാഷ്ട്രീയ പഠന സ്കൂള്‍ തുടങ്ങും;കെ.സുധാകരന്
തിരുവനന്തപുരം: സംഘടനാതലത്തിൽ കോൺഗ്രസിന് രാഷ്ട്രീയപഠനമില്ലെന്നും പ്രവർത്തകർക്കായി രാഷ്ട്രീയ പഠന സ്കൂൾ തുടങ്ങുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ.
മൂന്ന് മേഖലകളിലായാവും രാഷ്ട്രീയ പഠന സ്കൂളുകൾ തുടങ്ങുക. കൊച്ചിയിലും കോഴിക്കോട്ടും ഇതിനായി സ്ഥലം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ക്ലബ് ഹൗസ് ചർച്ചയിലാണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്. താൻ ബിജെപിയിലേക്ക് പോകുമെന്നത് നുണപ്രചാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആചാര സംരക്ഷണത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നും സ്ത്രീ പുരുഷ സമത്വവും ആചാര സംരക്ഷണവും രണ്ടാണെന്നും സുധാകരന് ചര്‍ച്ചയില്‍ പറഞ്ഞു.