ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് സൊസൈറ്റി തണല്‍ മരതൈ
വിതരണം ചെയ്തു.
പെരിയ : സഹകരണ വകുപ്പ് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ‘ഹരിത സഹകരണം’ പദ്ധതിയുടെ ഹൊസ്ദുർഗ്ഗ് താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തണൽമര വിതരണം സംഘം പ്രസിഡണ്ട് സി. രാജൻ പെരിയ ഓട്ടോറിക്ഷാ തൊഴിലാളി കൃഷ്ണൻ മാക്കംവീടിന് കൈമാറി ഉദ്ഘാടനം ചെയ്തു. 100 ലധികം തണൽ മരതൈകളാണ് വിതരണം ചെയ്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബേങ്ക് പരിസരത്ത് നടന്ന ചടങ്ങിൽ സംഘം വൈസ് പ്രസിഡണ്ട് നാരായണൻ.കെ, ഡയറക്ടർമാരായ മണി കൂടാനം, സിന്ധു പത്മനാഭൻ, സെക്രട്ടറി ശ്രുതി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി കുഞ്ഞിരാമൻ ആകാശ് എന്നിവർ സന്നിദ്ധരായിരുന്നു.