വാക്സിന് നിര്‍മ്മാണത്തിന് കേരളം തയ്യാറെടുക്കുന്നു തലസ്ഥാനത്ത് വാക്സിന് ഉത്പാദന യൂണിറ്റ് തുടങ്ങും, നിര്‍മ്മാണ യൂണിറ്റ് ലൈഫ് സയൻസ് പാർക്കിൽ
തിരുവനന്തപുരം : സംസ്ഥാനത്ത് വാക്സിന് നിര്‍മ്മാണം ആരംഭിക്കുമെന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. തിരുവനന്തപുരത്ത് വാക്സിന് ഉത്പാദന യൂണിറ്റ് ആരംഭിക്കാനാണ് തീരുമാനം. തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് നിര്‍മ്മാണ യൂണിറ്റ് തുടങ്ങുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എസ്. ചിത്രയെ പ്രൊജക്ട് ഡയറക്ടറാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഇതിന് കിഫ്ബിയില്‍ നിന്ന് 2100 കോടി രൂപ വായ്പ എടുക്കും. വാക്സിന് കമ്പനികളുമായി ചര്‍ച്ചയ്ക്ക് വര്‍ക്കിംഗ് ഗ്രൂപ്പുകളെ നിയോഗിച്ചു. എത്രയും പെട്ടെന്ന് തന്നെ വാക്സിന് നിര്‍മ്മാണം ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.