മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ ഫണ്ട് തിരിമറിയെന്ന്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സന്റെ രാജി ആവശ്യപ്പെട്ട് നാഷണൽ യൂത്ത് ലീഗ് ധർണ്ണ നടത്തി
കാസർകോട് : മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് അഴിമതിയിൽ
കേരളത്തിനാകെ നാണക്കേടായി മാറിയെന്ന് നാഷണൽ യൂത്ത് ലീഗ് ജില്ല കോർഡിനേറ്റർ റിയാസ് അമലടുക്കം . പാവപ്പെട്ട ജനങ്ങൾക്ക് അവകാശപ്പെട്ട പ്രളയ ഫണ്ടിൽ കൈയിട്ടു വരാൻ ശ്രമിച്ച പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി വെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും , ബിജെപിയുടെ അഴിമതിക്ക് കുട പിടിക്കുന്ന നിലപാടിൽ നിന്നും മുസ്ലിം ലീഗ് പിന്മാറണമെന്നും അദ്ദേഹംആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ബഹു ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമര മാർഗ്ഗങ്ങളുമായി നാഷണൽ യൂത്ത് ലീഗ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു . പഞ്ചായത്ത് കാര്യാ ലയത്തിന് മുമ്പിൽ നാഷണൽ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം .
സാദിക്ക് കടപ്പുറം, നൗഷാദ് ബള്ളീർ, നാഷണൽ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറിപി എച്ച് ഹനീഫ്
ഐ എൻ എൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി റസാക്ക് എരിയാൽ,
ഷറഫുദ്ധീൻ ചേരങ്കൈ, ഷുക്കൂർ എരിയാൽ, ജാഫർ കെ എച്ച്, അസറുദ്ധീൻ ബ്ലാർകോട്,
ഇൻസമാം എരിയാൽ,
ജാവികുളങ്കര, നൗഷാദ് ചേരങ്കൈ, ജാബിർ ചൗക്കി, അൻസാരി ചൗക്കി, അൻസാഫ് ചൗക്കി, നിയാസ് ചൗക്കി,
റഹീംചേരങ്കൈ, ജാബിർ കട്ടൻ
തുടങ്ങിയവർ സംബന്ധിച്ചു