തെറ്റായ കേന്ദ്രനയങ്ങൾക്കെതിരെ കെ എസ് വൈ എഫ് പ്രതിഷേധ സമരം:
കാഞ്ഞങ്ങാട്: പെട്രോൾ വില വർദ്ധന നിയന്ത്രിക്കുക, ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര-സംസ്ഥാന ങ്ങൾക്കെതിരെ കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ( KSYF). കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ് റ്റോഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു സി.എം.പി.ജില്ലാ സെക്രട്ടറി സി.വി.തമ്പാൻ ഉൽഘാടനം ചെയ്തു.
കെ.എസ് വൈ എഫ് ജില്ലാ പ്രസിഡണ്ട് എം.സനോജ് അധ്യക്ഷത വഹിച്ചു.
സി.എം.പി ജില്ലാ ജോ: സെക്രട്ടറി ടി.വി.ഉമേശൻ, കെ.എസ് വൈ എഫ് ജില്ലാ സെക്രട്ടറി ടി.കെ വിനോദ് , കമലാക്ഷനിട്ടടുക്കം, നിവേദ് രവി, കെ.യു: ശിവ് ജ്യോത് എന്നിവർ പ്രസംഗിച്ചു.