പെട്രോൾ വിലവർദ്ധനവിൽ പ്രതിഷേധിച്ച്
യൂത്ത് കോൺഗ്രസ് നില്പ് സമരം നടത്തി
കാഞ്ഞങ്ങാട്: പെട്രോൾ വില നൂറു രൂപയിലെത്തിയ സാഹചചര്യത്തിൽ
ഇന്ധന വിലയിലെ തീവെട്ടി കൊള്ളയ്ക്കെതിരെ
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം
ജില്ലയിലെ വിവിധ മണ്ഡലം കേന്ദ്രങ്ങളിൽ നടത്തിയ നിൽപ് സമരത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മുഖ്യ തപാൽ ഓഫീസിനു മുന്നിൽ നടത്തിയ സമരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ ഉൽഘാടനം ചെയ്തു.
ജില്ലാ ജന സെക്രട്ടറി ഇസ്മയിൽ ചിത്താരി അധ്യക്ഷത വഹിച്ചു. ജില്ലാ ജന സെക്രട്ടറി സത്യനാഥൻ പത്രവളപ്പിൽ, രാഹുൽ രാംനഗർ,നിതീഷ് കടയങ്ങൻ, ഷാജി കവ്വായി , രാംകുമാർ കോടോത്, സിജോ അമ്പാട്ട്, സഹീർ പടന്നക്കാട് , സനോജ് ഹൊസ്ദുർഗ് , വിനീത് എഛ്.ആർ എന്നിവർ പങ്കെടുത്തു.