ഇലക്ഷൻ ഡ്യൂട്ടിക്കിടയിൽ, വീണു പരിക്കേറ്റ ബി എൽ ഒ യെ അവഗണിച്ച് ഇലക്ഷൻ വിഭാഗം.
മടിക്കൈ: കാഞ്ഞങ്ങാട് മണ്ഡലത്തിന് കീഴിൽ വരുന്ന മടിക്കൈ അമ്പലത്തുകര വില്ലേജിലെ ഏച്ചിക്കാനം വാഴക്കോട് ഉള്ള 38 ആം നമ്പർ ബൂത്തിലെ ബി എൽ ഒ ബിനുകുമാർ മാസ്റ്റർ വീണ് കാലിലെ ലിഗ് മെന്റ് പൊട്ടി രണ്ടുമാസം കഴിഞ്ഞു. നാലുമാസത്തോളം കഠിനാധ്വനം ചെയ്ത ബി എൽ ഒ ഡ്യൂട്ടിക്കിടയിൽ വീണു പരിക്ക് പറ്റിയപ്പോൾ അതിനുവേണ്ട നഷ്ടപരിഹാരം നൽകാതെ പരിപൂർണ്ണമായി അവഗണിക്കുകയാണ് ഇലക്ഷൻ വിഭാഗം ചെയ്തിരിക്കുന്നത്.
ഇത് തികച്ചും മനുഷ്യത്വരഹിതമായ നടപടിയാണെന്നാണ് വിനുകുമാറും സഹപ്രവർത്തകരും പറയുന്നത്.
പരാതി കൊടുത്തിട്ട് രണ്ടു മാസത്തോളം ആയിട്ടും യാതൊരു വിധ മറുപടിയും ഇതുവരെ അധികൃതരിൽനിന്ന് അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. സർക്കാർ ജീവനക്കാർ ഡ്യൂട്ടിക്കിടയിൽ ആക്സിഡന്റ് സംഭവിച്ചാൽ നഷ്ടപരിഹാരം നൽകുവാൻ നിയമം ഉള്ളപ്പോൾ അതിനെതിരെ മുഖം തിരിക്കുന്നത് മനുഷ്യത്വരഹിതമായ നിലപാടാണ്. സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളേജിലെ അധ്യാപകൻ ആണ്. അവിടെ നിന്നും യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ല. ഇപ്പോൾ ബെഡ് റെസ്റ്റിൽ ആയതിനാൽ മറ്റു നിയമനടപടികളിലേക്ക് പോകുവാൻ സാധിക്കാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.