പാട്ടിൻ്റെ വരികള്‍ കൊണ്ട് ചിത്രം വരച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക് നടന്നു കയറി അശ്വിന് കയ്യൂര്‍
ചെറുവത്തൂര്‍: ബോള്‍ പേന കൊണ്ട് കലാഭവന്‍ മണിയുടെ ഓര്‍മദിനത്തില്‍ അദേഹത്തിന്റെ ‘മേലേ പടിഞ്ഞാറു സൂര്യന് ‘എന്ന പാട്ടിന്റെ വരികള്‍ എഴുതി തയാറാക്കിയ ചിത്രവുമായാണ് കയ്യൂര്‍ ചെറിയക്കരയിലെ അശ്വിന് എന്ന യുവകലാകാരന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക് നടന്നു കയറിയത് .ഈ ടിപ്പോഗ്രാഫിക്ക് പോര്‍ട്രെയ്റ്റ് ചെയ്യാന്‍ അശ്വിന് എടുത്ത സമയം കേവലം 15 മിനുട്ടാണ്.കുട്ടിക്കാലം മുതല്‍ തന്നെ പഠനത്തോടൊപ്പം ചിത്രംവരയിലും ശ്രദ്ധ ചെലുത്തിയ അശ്വിന് ഇതിനകം അനേകം പേരുടെ പോര്‍ട്രെയ്റ്റ് വരച്ചു കഴിഞ്ഞു.മുട്ടത്തോടിലും ചുമരിലുമടക്കം വ്യത്യസ്ത ക്യാന്‍വാസുകളില്‍ പകര്‍ത്തിയ അശ്വിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധയാകര് ഷിച്ചിരുന്നു.ജി.എല്‍.പി.എസ് ചെറിയാക്കരയിലെ പൂര്‍വവിദ്യാര്‍ത്ഥിയായ ഈ മിടുക്കന് വിദ്യാലയത്തിന്റെ ഓഫീസ്റൂം നവീകരണത്തിനന്റെ ഭാഗമായി ചിത്രീകരണ ജോലികള്‍ പൂര്‍ത്തിയാക്കാനും ശ്രദ്ധ ചെലുത്തി.ഇപ്പോള്‍ ഡിഗ്രി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.ചെറിയാക്കരയിലെ എന്‍ ടി ശശിധരന്, അനിത ദമ്പതികളുടെ മകനാണ്.അനുജന് അഭിഷേക്, കയ്യൂര്‍ സ്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ്