കാണാതായ 18കാരിയെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയപ്പോള്‍ പോലീസും നാട്ടുകാരും ഞെട്ടി
പാലക്കാട്:കാണാതായ 18കാരിയെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. യുവതി എവിടെയെന്ന് അറിഞ്ഞപ്പോള്‍ പോലീസുകാരും നാട്ടുകാരും ഒന്നടങ്കം ഞെട്ടി. സ്വന്തം വീടിന് കുറച്ച് മാത്രം അകലെ കാമുകന്റെ വീട്ടില്‍ ഒളിച്ച് കഴിഞ്ഞ് വരികയായിരുന്നു യുവതി. വീട്ടിലെ മുറിയില്‍ മറ്റുള്ളവര്‍ പോലും അറിയാതെയാണ് യുവതിയെ കാമുകനായ യുവാവ് ഒളിപ്പിച്ചത്. യുവാവിന്റെ അച്ഛനും അമ്മയും സഹോദരിയും താമസിച്ചിരുന്ന വീട്ടില്‍ അവര്‍ പോലുമറിയാതെയായിരുന്നു ഒളിജീവിതം.
പാലക്കാട് അയിലൂര്‍ കാരക്കാട്ട്പറമ്പിലാണു സംഭവം ഉണ്ടായത്. 2010 ഫെബ്രുവരി രണ്ടു മുതല്‍ യുവതിയെ കാണാനില്ലെന്നു വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. മൂന്നു മാസം മുന്‍പു വരെ യുവാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി. ശുചിമുറി പോലുമില്ലാത്ത മുറിയില്‍ ആയിരുന്നു യുവതിയെ കാമുകന് ഒളിവില്‍ താമസിപ്പിച്ചത്. വീട്ടുകാര്‍ പോലുമറിയാതെ ഭക്ഷണവും മറ്റും എത്തിച്ചു. യുവാവ് പുറത്ത് പോകുമ്പോള്‍ എല്ലാം മുറി പൂട്ടിയിരുന്നു.
മുറിയുടെ വാതില്‍ അകത്തുനിന്നു തുറക്കാന്‍ സംവിധാനം ഒരുക്കിയിരുന്നു. ശുചിമുറി ഉപയോഗത്തിനു രാത്രി ആരുമറിയാതെ യുവതിയെ പുറത്തിറക്കി. മൂന്നു മാസം മുന്‍പ് ഇവര്‍ വീടുവിട്ടിറങ്ങി. വിത്തനശേരിയിലെ വാടകവീട്ടിലായിരുന്നു പിന്നീടു താമസം.