പാറക്കോൽ കെ നാരായണൻ രക്തസാക്ഷി ദിനം ആചരിച്ചു.
കരിന്തളം :അടിയന്തിരാവസ്ഥക്കാലത്ത് കോണ്ഗ്രസ് കൊലപ്പെടുത്തിയ സിപിഐഎം കീഴ്മാല ബ്രാഞ്ച് അംഗവും കെ എസ് വൈ എഫ് കിനാനൂർ -കരിന്തളം വൈസ് പ്രസിഡന്റ് മായ പാറക്കോലിലെ കെ നാരായണൻറെ 46-)0രക്തസാക്ഷി ദിനം സിപിഎം ന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചാരിച്ചു. പതാക ഉയർത്തൽ, പുഷ്പാർച്ചന, അനുസ്മരണം എന്നിവ നടന്നു. . ഏരിയ കമ്മിറ്റി അംഗം പറക്കോൽ രാജൻ പതാക ഉയർത്തി സ്മാരക സ്ഥൂപത്തിൽ പുഷ്പചക്രം അർപ്പിച്ചു.ലോക്കൽ കമ്മിറ്റി അംഗം പി ചന്ദ്രൻ ആദ്യക്ഷനായി.അനുസ്മരണ യോഗത്തിൽ ലോക്കൽ സെക്രട്ടറി കെ ലക്ഷ്മണൻ, പറക്കോൽ രാജൻ, കെ ബാലചന്ദ്രൻ, പി സാവിത്രി, കെ വി ശ്യാം ചന്ദ്രൻ, എ നാരായണൻഎം എ നിതിൻ എന്നിവർ സംസാരിച്ചു. എം രാമ ചന്ദ്രൻ സ്വാഗതം പറഞ്ഞു.