കുഴൽപ്പണ കോഴക്കേസുകൾകെ. സുരേന്ദ്രന് ഇന്ന് ഡല്‍ഹിയില്‍ കേന്ദ്രനേതാക്കളുമായി കൂടിക്കാണും
ന്യൂഡല്‍ഹി:പാർട്ടിയെ പ്രതിരോധത്തിലാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ബുധനാഴ്ച ഡല്‍ഹിയില്‍ ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരെ കാണും. കേന്ദ്രമന്ത്രി വി. മുരളീധരനും ചര്‍ച്ചകളില്‍ പങ്കെടുക്കും.
കൊടകര പണമിടപാട് കേസ്, സി.കെ. ജാനുവിന് പണം നല്‍കിയെന്ന ആരോപണം, മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിക്കാന്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ സുരേന്ദ്രനെതിരേ കേസെടുത്തത് എന്നിവയുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
തിരഞ്ഞെടുപ്പിലെ പരാജയം, പണമിടപാട് വിഷയങ്ങളിലെ വിവാദങ്ങളെത്തുടര്‍ന്ന് സുരേന്ദ്രനെ നേതൃത്വം വിളിപ്പിച്ചതാണെന്ന് എതിര്‍പക്ഷവും മുന്‍കൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ചയാണെന്ന് ഔദ്യോഗികവിഭാഗവും പറയുന്നു.
വിവാദങ്ങളില്‍ കേന്ദ്രനേതൃത്വം വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. പാര്‍ട്ടിയിലെ പൊതുസമ്മതരായ സി.വി. ആനന്ദ ബോസ്, ജേക്കബ് തോമസ് തുടങ്ങിയവര്‍ നേതൃത്വത്തിന് റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ചാണ് റിപ്പോര്‍ട്ടുകളില്‍ പ്രധാനമായും പ്രതിപാദിക്കുന്നതെങ്കിലും പുതിയ വിവാദങ്ങള്‍ സംബന്ധിച്ച പ്രതികരണങ്ങളും പ്രമുഖരോട് കേന്ദ്രനേതൃത്വം ആരാഞ്ഞിട്ടുണ്ട്.