സ്വദേശത്തേക്ക് പോകാൻ മുംബൈ കുര്‍ള റെയിസ്റ്റേഷനിലെത്തിയ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു
മുംബൈ :നാട്ടിലേക്ക് പോകാൻ മുംബൈ കുർള റെയി. സ്റ്റേഷനിൽ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. കാസര്‍കോട് പൈവളികെ സ്വദേശിയായ ഇബ്രാഹിം ബായാര്‍ ആണ് കുഴഞ്ഞു വീണത്. ഉടൻ രാജവാഡി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 44 വയസ്സായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കബറടക്കം മുംബൈയില്‍ തന്നെ മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഓള് ഇന്ത്യ മലയാളി അസോസിയേഷന് (എയ്മ ) മഹാരാഷ്ട്ര ഘടകം പ്രസിഡന്റ് ടി എ ഖാലിദ് പറഞ്ഞു. വിവരമറിഞ്ഞു നാട്ടില്‍ നിന്ന് സഹോദരങ്ങള്‍ മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഡോൺഗ്രിയിൽ ഹോട്ടല്‍ വീനസില്‍ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട് .