ഇന്ധനവില വർദ്ധന വിനെതിരെ ബോവിക്കാനത്ത് മുസ്ലിം ലീഗ് പ്രതിഷേധം നടത്തി.
ബോവിക്കാനം:ഇന്ധന വില വർധനവ് നിയന്ത്രിച്ച് സാധാരണക്കാരെ രക്ഷിക്കണമെന്ന ആവശ്യമുയർത്തി
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തെറ്റായ നയങ്ങൾക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി ബോവിക്കാനം ടൗണിൽപ്രതിഷേധ സമരം നടത്തി.
ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി എ.ബി.ശാഫി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട്
കെ.ബി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.സെക്രട്ടറി
ഷെരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.
ബാതിഷ പൊവ്വൽ,
മൻസൂർ മല്ലത്ത്, ബി.എം.ഹാരിസ്, അബ്ബാസ് കൊളച്ചപ്പ്, സിദ്ധിഖ് ബോവിക്കാനം, അബ്ദുല്ല അള്ളി ബെള്ളിപ്പാടി,കബീർ ബാലനടുക്കം,നസീർ മൂലടുക്കം, പി.അബദുല്ല കുഞ്ഞി ഹാജി,രിഫാഇ, അൽത്താഫ്പൊവ്വൽ, ഇർഷാദ് ബെള്ളിപ്പാടി
സംബന്ധിച്ചു.