കോവിഡ് തളച്ചിട്ട കുടുംബത്തിലെ മിണ്ടാപ്രാണികൾക്ക് തുണയായി വി.വി രമേശനും സന്നദ്ധപ്രവർത്തകരും
കാഞ്ഞങ്ങാട്: കൊവ്വൽ പള്ളിയിലെ ഒരു കുടുംബത്തിലെ മുഴുവനാളുകൾക്കും കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ ആയപ്പോൾ അവിടെയുണ്ടായിരുന്ന മിണ്ടാപ്രാണികൾക്ക് തുണയായി മുൻ നഗരസഭാ ചെയർമാനും പ്രദേശത്തെ വാർഡ് കൗൺസിലറുമായ വിവി രമേശനും, പ്രദേശത്തെ സന്നദ്ധപ്രവർത്തകരും രംഗത്ത്.വീട്ടിലുണ്ടായിരുന്ന ഇരുപത്തിയഞ്ചോളം ആടുകൾക്കും, അമ്പതോളം കോഴികൾക്കും, ലൗ ബേർഡ്സ് തുടങ്ങിയ പക്ഷിമൃഗാദികൾക്കുമാണ് തീറ്റ എത്തിച്ചു നൽകിയത് സന്നദ്ധ പ്രവർത്തകരായ സിപിഎം ലോക്കൽ സെക്രട്ടറി കെ ജയപാലൻ, ജ്യോതിഷ് കണ്ടത്തിൽ, എം ഹരിദാസ്, നിഷാന്ത് കൊവ്വൽ പള്ളി, സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ പവിത്രൻ, കെ രാജൻ എന്നിവരാണ് ഈ മാതൃകാ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത്.