സ്ഥാനലബ്ധിയില് സന്തോഷമുണ്ട്കോണ്ഗ്രസിനെ തിരിച്ചു കൊണ്ടുവരും: കെ.സുധാകരന്വിവാദങ്ങളുടെ തോഴന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ
കണ്ണൂര്:കണ്ണൂർ ജില്ലയിൽ സി.പിഎമ്മിനെതിരെയും, ബി.ജെപിക്കെതിരെയും പൊരുതി നിന്ന് കോൺഗ്രസ് പാർട്ടിക്കുള്ളി ൽ അനിഷേധ്യ നായി മാറിയ നേതാവാണ് കുമ്പകുടി സുധാകരൻ എന്ന കെ.സുധാകരൻ
കെ.പി.സി സി അധ്യക്ഷ പദവിയിലേക്കെത്തുന്ന സുധാകരനിത് പിറന്നാൾ സമ്മാനം കൂടിയാണ്. കഴിഞ്ഞ മെയ് 11നായിരുന്നു ജന്മദിനം ‘
കണ്ണൂർ ജില്ലയിലെ എടക്കാട് താലൂക്കിലെ നടാൽ ഗ്രാമത്തിൽ രാമുണ്ണിയുടേയും മാധവിയുടേയും മകനായി 1948 മെയ് 11ന് ജനിച്ചു. എം.എ, എൽ.എൽ.ബിയാണ് വിദ്യാഭ്യസ യോഗ്യത. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര -ബിരുദം, പിന്നീട് നിയമബിരുദവും നേടി.
കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ് യു. വിൻ്റെ സജീവ പ്രവർത്തകനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ സുധാകരൻ 1967-1970-ൽ കെ.എസ്.യു തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡൻറായിരുന്നു.
1971-1972-ൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി.
1973-1975-ൽ നാഷണൽ സ്റ്റുഡൻസ് ഓർഗനൈസേഷൻ (എൻ.എസ്.സംസ്ഥാന പ്രസിഡൻ്റ്,
1976-1977-ൽ യൂത്ത് കോൺഗ്രസ് വിഭാഗം സംസ്ഥാന പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു.
1969-ൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ കോൺഗ്രസ് രണ്ടായി പിളർന്നപ്പോൾ സംഘടന കോൺഗ്രസിന്റെ കൂടെ നിലയുറപ്പിച്ചു.
1978-ൽ സംഘടനാ കോൺഗ്രസിൽ നിന്ന് രാജി വെച്ച് ജനതാ പാർട്ടിയിൽ ചേർന്നു.
1978 മുതൽ 1981 വരെ ജനതാ പാർട്ടിയുടെ യൂത്ത് വിംഗായ യുവ ജനതയുടെ സംസ്ഥാന പ്രസിഡൻ്റ്.
1981-1984 കാലഘട്ടത്തിൽ ജനതാ പാർട്ടി ജീ വിഭാഗത്തിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി.
1984-ൽ കോൺഗ്രസിൽ തിരിച്ചെത്തി.
1984 മുതൽ 1991 വരെ കെ.പി.സി.സിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പറായിരുന്ന സുധാകരൻ 1991 മുതൽ 2001 വരെ കണ്ണൂർ ഡി.സി.സി യുടെ പ്രസിഡണ്ടായിരുന്നു.
1991-2001 കാലഘട്ടത്തിൽ യു.ഡി.എഫിൻ്റെ കണ്ണൂർ ജില്ലാ ചെയർമാനായും പ്രവർത്തിച്ചു.
2018-2021 കെ.പി.സി.സി വർക്കിംഗ് പ്രസിഡൻറായി പ്രവർത്തിക്കുന്നു.
1980, 1982 വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ എടക്കാട് നിന്നും 1987-ൽ നടന്ന നിയമസഭ ഇലക്ഷനിൽ തലശ്ശേരിയിൽ നിന്നും മത്സരിച്ചു എങ്കിലും പരാജിതനായി.
1991-ൽ നിയമസഭയിലേയ്ക്കുള്ള എടക്കാട് മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ഒ.ഭരതനോട് തോറ്റു. 1991-ൽ ഭരതൻ്റെ നിയമസഭാംഗത്വം കോടതി റദ്ദാക്കി എങ്കിലും തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോയ സുധാകരനെ 1992-ൽ കേരള ഹൈക്കോടതി വിജയിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് സുപ്രീം കോടതിയിൽ അപ്പീൽ പോയ സിപിഎമ്മിലെ ഒ.ഭരതനെ തന്നെ ഒടുവിൽ 1996-ൽ വിജയിയായി പ്രഖ്യാപിച്ച് സുപ്രീം കോടതി ഉത്തരവിറങ്ങി.
1996-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് വിമതനായി ഇടതുമുന്നണിയുടെ പിന്തുണയോടെ മത്സരിച്ച എൻ. രാമകൃഷ്ണനെ തോൽപ്പിച്ച് കണ്ണൂരിൽ നിന്ന് സുധാകരൻ ആദ്യമായി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് 2001-ൽ ഇടതു സ്വതന്ത്രനായ കാസിം ഇരിക്കൂറിനെയും, 2006-ൽ സി.പി.എം നേതാവായ കെ.പി. സഹദേവനെയും തോൽപ്പിച്ച് കണ്ണൂരിൽ നിന്ന് നിയമസഭ അംഗമായി.
2001-2004 കാലഘട്ടത്തിലെ എ.കെ. ആൻറണി മന്ത്രിസഭയിൽ കെ.സുധാകരൻ ആദ്യമായി വനംവകുപ്പിൻ്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി. വിവാദമായ മത്തങ്ങ സമരവും വെടിവെപ്പും ഈ കാലത്തായിരുന്നു.
2009-ൽ നടന്ന ലോക്സഭ തിരഞ്ഞടുപ്പിൽ സിപിഎമ്മിലെ കെ.കെ. രാഗേഷ്നെ തോൽപ്പിച്ച് കണ്ണൂരിൽ നിന്ന് ആദ്യമായി ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിച്ചു എങ്കിലും സിപിഎമ്മിലെ പി.കെ. ശ്രീമതിയോട് ഏഴായിരത്തിനടുത്ത് വോട്ടിന് തോറ്റു. അപരൻമാർ പിടിച്ച വോട്ടാണ് ഇക്കുറി സുധാകരന് വിനയായത്.
2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതു കോട്ടയായ ഉദുമയിൽ നിന്ന് മത്സരിച്ചു എങ്കിലും സിപിഎമ്മിലെ കെ.കുഞ്ഞിരാമനോട് തോറ്റു.
2019-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ സിറ്റിംഗ് എം.പിയായിരുന്ന സിപിഎമ്മിലെ പി.കെ. ശ്രീമതിയെ ഒരു ലക്ഷം വോട്ടുകൾക്കടുത്തുള്ള ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് സുധാകരൻ വീണ്ടും ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിലെ കോൺഗ്രസിലെ
തലമുറമാറ്റ നീക്കത്തിനൊടുവിലാണ് വിവാദങ്ങളുടെ തോഴനായ സുധാകരനെ അധ്യക്ഷ പദവിയിലേക്ക് കേന്ദ്രനേതൃത്വം പരിഗണിച്ചത്.