കാലിച്ചാനടുക്കം: കോവിഡും ലോക്ക്ഡൗണും കാരണം ഈ അധ്യായനം ഓണ്‍ലൈന്‍ ക്ലാസ്സുകളിലേക്ക് മാറിയിരിക്കുകയാണ്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത ധാരാളം കുട്ടികളുണ്ട്. ഇപ്പോഴിതാ അങ്ങനെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങായി രംഗത്തെത്തിയിരിക്കുകയാണ് കാലിച്ചാനടുക്കം ഗവ: ഹൈ സ്കൂളിലെ 2003-04, 2009 – 10 ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികൾ . ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്താണ് ഇവർ മുന്നിട്ടിറങ്ങിയത് .
പൂർവ്വ വിദ്യാർത്ഥികൾ കരുത്തലിന്ന് ഹെഡ്മിസ്ട്രസ് ഷേർലി ജോർജ് , പി.ടി.എ പ്രസിഡണ്ട് ടി.വി. ജയചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി പത്മനാഭൻ എന്നിവർ നന്ദി അറിയിച്ചു .ഞങ്ങൾ പഠിച്ചു ഇനി നിങ്ങളും പഠിക്കണം അതിന് മഹാമാരി തടസമാകരുതെന്ന ചിന്തയിൽ നിന്നാണ് മൊബൈൽ ഫോണുകൾ വിതരണം ചെയ്യാനുള്ള ആശയം ഉടലെടുത്തതെത്ത് , പൂർവ്വ വിദ്യാർത്ഥികൾ അറിയിച്ചു .