കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ ; ടിക്കറ്റ് റിസര്‍വ് ചെയ്യാനും സൗകര്യം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും. ഇരുന്നുമാത്രം യാത്ര ചെയ്യാനാണ് അനുമതി.
ഇന്നലത്തെ ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസി ദീര്ഘദൂരനടപടികള് ആരംഭിക്കാന്‍ ആലോചിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ കൂടുതല്‍ ഉള്ള റൂട്ടുകളിലാവും സര്‍വീസ് നടത്തുക.
ഏതെക്കെ സ്ഥലങ്ങളിലേക്കാണ് സര്‍വീസുകള്‍ നടത്തുന്നത് സംബന്ധിച്ച് ചാര്‍ട്ട് തയ്യാറാക്കി വരികയാണെന്ന് സിഎംഡി ബിജുപ്രഭാകര്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് ടിക്കറ്റ് റിസര്‍വ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.