കര്‍ഷകരെ മറയാക്കി വനംകൊള്ളയ്ക്ക് സര്‍ക്കാര്‍ കുടപിടിക്കുന്നു: പ്രതിപക്ഷം
തിരുവനന്തപുരം: വയനാട് മുട്ടില്‍ സൗത്ത് വില്ലേജിലെ മരംമുറിക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ് പ്രതിപക്ഷം. രണ്ട മന്ത്രിമാര്‍ തന്നെ വനംകൊള്ളയ്ക്ക് കുട പിടിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. വയനാട്ടില്‍ 16 പേരുടെ സ്ഥലത്തുനിന്ന മരങ്ങളാണ് അവരെ കബളിപ്പിച്ച് കൊള്ള നടത്തിയത്. താന്‍ അറിഞ്ഞല്ല എന്നാണ് വനംമന്ത്രി പറയുന്നത് ഇത് ചെയ്തതെന്ന്. ഇലക്ഷന് കാലത്താണെന്നും പറയുന്നു. മുന്‍ വനംമന്ത്രിയാണോ കൊള്ള നടത്തിയത്. ഇത് തുടര്‍ ഭരണമല്ലേ. ഈ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലേയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സഭ വിട്ടിറങ്ങിയ പ്രതിപക്ഷം മീഡിയ റൂമില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു.
മരംമുറിക്കുള്ള ഉത്തരവ് ഒക്ടോബറിലാണ് പുറത്തുവന്നത്. നവംബര്‍ ഡിസംബര്‍ മാസങ്ങളിലാണ് മരംമുറി നടന്നിരിക്കുന്നത്. അല്ലാതെ മന്ത്രി പറയുന്നപോലെ തിരഞ്ഞെടുപ്പ് കാലത്തല്ല. ഈ കാലത്തൊന്നും ഇത് കണ്ടുപിടിക്കാന്‍ സര്‍ക്കാരിന് സംവിധാനങ്ങളില്ലെയെന്നും പ്രതിപക്ഷം ചോദിച്ചു.
പട്ടയ ഭൂമിയിലെ മരംമുറി കര്‍ഷകര്‍ നിരന്തരം ആവശ്യപ്പെടുന്നതാണെന്ന് പറഞ്ഞാണ് റവന്യൂമന്ത്രി ഈ കൊള്ളയെ ന്യായീകരിക്കുന്നത്. കര്‍ഷകര്‍ അവരുടെ പട്ടയ ഭൂമിയില്‍ അവര്‍ നട്ടുവളര്‍ത്തിയ മരമാണ് മുറിക്കാന്‍ അനുമതി തേടുന്നത്. അതിന് ചട്ടങ്ങളില്‍ കൃത്യത ഉണ്ട്. എന്നാല്‍ കര്‍ഷകരെ മറയാക്കി വനംകൊള്ളയ്ക്ക് സര്‍്ക്കാര്‍ കുടപിടിക്കുന്നത്. രണ്ട്മന്ത്രിമാര് ഒരുമിച്ച് നിന്ന് കുടപിടിച്ചുകൊടുക്കുകയാണ്. സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വാക്കൗട്ട് നടത്തിയതെന്നും വി.ഡി സതീശന് പറഞ്ഞു.
മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ ഐക്യമില്ലെന്നും ഈ വിഷയത്തില്‍ വനം, റവന്യു മന്ത്രിമാര്‍ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നതെന്നും പി.ടി തോമസ് എം.എല്‍.എ ആരോപിച്ചു. മന്ത്രിമാര്‍ക്കിടയില്‍ ഐക്യം നഷ്ടപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.