കാഞ്ഞങ്ങാട് കാറിൽ കടത്തിയ 179.16 ലിറ്റർ കർണാടക മദ്യം എക്സൈസ് സംഘം പിടികൂടി
കാഞ്ഞങ്ങാട്:കാറിൽ കടത്തിക്കൊണ്ട് വന്ന 179.16 ലിറ്റർ കർണാടക മദ്യം എക്സൈസ് സംഘം പിടികൂടി .
ഇന്നലെ രാത്രിയിൽ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ
ഹോസ്ദുർഗ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ വി.വി.പ്രസന്നകുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ കാഞ്ഞങ്ങാട് തെരുവത്ത് – കാരാട്ട് വെച്ച് കെഎൽ
06-ഡി 7483 നമ്പർ ടാറ്റാ ഇൻഡിഗോ കാറിൽ നിന്നും 179.16 ലിറ്റർ കർണാടക നിർമ്മിത മദ്യം കണ്ടെടുത്തത്.സംഭവത്തിൽ തോയമ്മൽ കണ്ടത്തിൽ ഹൗസിൽ ചന്ദ്രൻ മകൻ നിതീഷ് ( 32) എന്നയാൾക്കെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. തത്സമയം പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.
പരിശോധന സംഘത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. സജിത്ത്,പ്രിവൻ്റീവ് ഓഫീസർ സതീശൻ നാലുപുരക്കൽ,സിവിൽ എക്സൈസ് ഓഫീസർമാരായ എ. ശ്രീകാന്ത്, സാജൻ അപ്യാൽ, എം.എം .അഖിലേഷ് എന്നിവർ ഉണ്ടായിരുന്നു.