‘മുട്ടില്‍’ മോഡല്‍ മരംമുറി കാസര്‍കോട്ടും; വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തത്എട്ട് കേസുകള്ഈട്ടിയും തേക്കും മുറിച്ചു കടത്തി
കാസര്‍കോട്: വയനാട്ടിലെ മുട്ടില്‍ എസ്റ്റേറ്റില്‍ നിന്ന് വന്‍ തോതില്‍ ഈട്ടിമരങ്ങള്‍ മുറിച്ച് കടത്തിയ കേസ് വിവാദമായതിന് പിന്നാലെ സമാനമായ മരംമുറിക്കേസ് കാസര്‍കോട്ടും. പട്ടയഭൂമിയില്‍നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്ന ഉത്തരവ് മറയാക്കിയാണ് കാസര്‍കോട്ടും മരം മുറിച്ചു കടത്തിയത്. എട്ട് കേസാണ് ഇത് സംബന്ധിച്ച് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഈട്ടിയും തെക്കും അടക്കമുള്ള മരങ്ങളാണ് വ്യാപകമായി മുറിച്ചു മാറ്റിയത്. ഇതില്‍ 17 ലക്ഷം രൂപയുടെ 27 ക്യൂബിക് മീറ്റര്‍ മരം വനംവകുപ്പ് കണ്ടെടുത്തിട്ടുണ്ട്. ഉത്തരവ് മറയാക്കി മരം മുറിക്കാന്‍ അനുമതി ചോദിച്ചുള്ള പെര്‍മിറ്റുകള്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനുമതി കൊടുത്തില്ല. ഉദ്യോഗസ്ഥര്‍ അറിയാതെ മരം മുറിച്ചു കടത്തിയോ എന്നറിയാന്‍ വനംവകുപ്പ് വിജിലന്‍സ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
റവന്യു സെക്രട്ടറിയുടെ വിവാദ ഉത്തരവ് മറയാക്കി സംസ്ഥാന വ്യാപകമായി വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ച് മാറ്റിയെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് വയനാടിന് പിന്നാലെ കാസര്‍കോട്ടുനിന്നും മരം മുറി വിവരങ്ങള്‍ പുറത്ത് വരുന്നത്.