കാഞ്ഞങ്ങാട് കൊളവയലിലെ ക്വാട്ടേഴ്സില്‍ നിന്നും 1005 പാക്കറ്റ് കര്‍ണ്ണാടക മദ്യവുമായി ഒരാള്‍ പിടിയില്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൊളവയലിൽ നിന്ന് 180 മില്ലി ലിറ്ററിൻ്റെ 1005 പാക്കറ്റ് കർണ്ണാടക നിർമ്മിത വിദേശമദ്യം പിടികൂടി. കൊളവയലിലെ ഫാത്തിമ ക്വാട്ടേസിലെ മുറിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യമാണ് പിടികൂടിയത്. കാഞ്ഞങ്ങാട് ഡി.വൈഎസ്.പിയുടെ നിർദ്ദേശപ്രകാരം ഇൻസ്പക്ടർ സി.കെ മണിയുടെ നേതൃത്വത്തിലായിരുന്നു മദ്യവേട്ട. ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു റെയ്ഡ് നടന്നത്. മുറിയിൽ നിന്നും തെക്കിൽ സ്വദേശി അബ്ദുറഹ്മാനെ അറസ്റ്റ് ചെയ്തു.