ഭരണ വിലാസം സംഘടനകളുടെ എതിർപ്പ് തകർത്തു.
,
റവന്യൂ വകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റം ഇനി ഓൺലൈനിൽ
തിരുവനന്തപുരം: റവന്യൂ വകുപ്പിലെ 19,000 ത്തോളം ജീവനക്കാരുടെ സ്ഥലംമാറ്റം ആദ്യമായി ഓൺലൈൻ സംവിധാനത്തിലൂടെ നടപ്പാക്കുന്നു.
അടുത്ത വർഷം മുതൽ സ്ഥാനക്കയറ്റവും ഓൺലൈൻ വഴി നടപ്പാക്കാനാണു നീക്കം. സ്ഥലം മാറ്റത്തിനുള്ള നടപടികൾ ഓൺലൈനിൽ ആരംഭിച്ചതായും പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
സ്ഥലംമാറ്റങ്ങളും ഓൺലൈൻ ആയാൽ മാത്രമേ രാഷ്ട്രീയ, സർവീസ് സംഘടനകളുടെ ഇടപെടൽ കുറയ്ക്കാനാകു എന്നുള്ള അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു. ഓൺലൈൻ അപേക്ഷയ്ക്കായി ജീവനക്കാർക്ക് അവരുടെ ലോഗിൻ ഐഡി ആയി പെർമെനന്റ് എംപ്ലോയീസ് നമ്പറും എസ്റ്റാബ്ലിഷ്മെന്റിൽ നിന്നു പാസ്വേഡും നൽകിയിരുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2017 ഫെബ്രുവരിയിലാണു ജീവനക്കാരുടെ സ്ഥലംമാറ്റവും നിയമനവും പൂർണമായി ഓൺലൈനിൽ ആക്കാൻ സർക്കാർ ഉത്തവരിട്ടത്. എന്നാൽ ഭരണാനുകൂല സംഘടനകളുടെ സമ്മർദത്തെ തുടർന്നു ഇത് നടപ്പാക്കിയില്ല. ഇതേ തുടർന്ന് റവന്യൂ ഐക്യവേദി സംസ്ഥാന ചെയർമാൻ കെ.ബിലാൽബാബു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് അനകൂല ഉത്തരവു നേടുകയായിരുന്നു.