ജനതാദള്‍ എസ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് എന്‍.കെ.പ്രസാദ് അന്തരിച്ചു.
തലശ്ശേരി: ജനതാദൾ എസ്.തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ടും സജീവ ജീവകാരുണ്യ പ്രവർത്തകനുമായ അണ്ടല്ലൂർ മോസ്കോ നഗറിലെ സ്നേഹ ശിൽപയിൽ എൻ.കെ.പ്രസാദ് (55) അന്തരിച്ചു. – ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം – ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല – ” ടൌൺ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, ജനറലാശുപത്രി വികസന സമിതി അംഗം, എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു.-തലശ്ശേരി പഴയ ബസ് സ്റ്റാൻ്റ് ശ്രേയസ് ജ്വല്ലറി ഉടമയാണ് – ഭാര്യ – സജിത – മക്കൾ: സ്നേഹ ,ശിൽപ – മരുമകൻ – ജിഷ്ണു (കെ.എ.പി.- മാങ്ങാട്ടുപറമ്പ്) -സഹോദരങ്ങൾ – പ്രേമൻ, ഗീത, റീജ, റിന, പ്രശാന്ത്, ലത –ജനതാദൾ എസ്. ജില്ലാ സിക്രട്ടറി കെ. മനോജ്, തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, സി.പി.ഐ.എം. തലശ്ശേരി ഏരിയാ സിക്രട്ടറി എം.സി.പവിത്രൻ, ലോക്കൽ സിക്രട്ടറി വാഴയിൽവാസു, ധർമ്മടം പഞ്ചായത്ത് പ്രസിഡണ്ട് എൻ.കെ.രവി, മറ്റ് നേതാക്കളായ വരച്ചൽ സന്തോഷ്, എം.പി.മോഹനൻ, കല്യാട്ട് പ്രേമൻ, പി.രമ്യ, വീട്ടിലെത്തി അനുശോചിച്ചു.