മാലക്കല്ല് ടൗണ്‍ വികസനക്കുതിപ്പിലേക്ക്മലയോരത്തെ പ്രമുഖ വ്യാപാര കേന്ദ്രമാകും
രാജപുരം:കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി മാലക്കല്ലില്‍ നാലുവരി പാത യാഥാര്‍ഥ്യമാവുന്നത് ടൗണിന്റെ മുഖഛായ മാറ്റും. സംസ്ഥാന പാത കടന്നുപോകുന്ന മലയോരത്തെ പ്രധാന ടൗണുകളില്‍ ഒന്നായ മാലക്കല്ലില്‍ പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ വികസനരംഗത്ത് വന്‍ കുതിപ്പുണ്ടാവും.
ടൗണില്‍ നാലുവരി പാതയ്ക്കുള്ള പദ്ധതി തയ്യാറാക്കി ടെന്‍ഡര്‍ നടപടിയിലേക്ക് കടക്കുന്നു. മലയോര ജനതയുടെ ഏറെക്കാലത്തെ ആവശ്യവുമായിരുന്നു ടൗണ്‍ വികസനം. നിരവധി കച്ചവട സ്ഥാപനങ്ങളുള്ള മലയോരത്തെ പ്രധാന കുടിയേറ്റ ഗ്രാമവുമാണ് മാലക്കല്ല്. കാര്യമായ വികസനം ടൗണില്‍ ഇതുവരെ നടന്നിട്ടില്ല. നാലുവരി പാത വരുന്നതോടെ ടൗണിന്റെ ഗതാഗത കുരുക്കിന് പരിഹാരമാവും. ഒപ്പം വാഹന പാര്‍ക്കിങ് സൗകര്യവും ഒരുക്കാനാവും.
ആവശ്യമായ വീതി ഉള്ളതിനാല്‍ മറ്റ് തടസ്സങ്ങള്‍ ഉണ്ടാവില്ല. 25 മുതല്‍ 35 മീറ്റര്‍ വരെ വീതി ടൗണിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. 150 മീറ്റര്‍ നീളത്തിലാണ് നാലുവരി പാത വരിക. 15 മീറ്റര്‍ വീതിയില്‍ രണ്ട് ഭാഗങ്ങളിലും മെക്കാഡം ടാറിങ് ചെയ്യും. ഇതോടൊപ്പം ബസ്വേ, ഡിവൈഡര്‍, ഓവുചാല്‍ എന്നിവയും നിര്‍മിക്കും.
സബ്ട്രഷറി, ബാങ്കുകള്‍, സ്കൂള്‍, ദേവാലയം, ഇന്‍ഷൂറന്‍സ് ഓഫീസ്, പോസ്റ്റ് ഓഫീസ്, മൃഗാശുപത്രി, പട്ടിക വര്‍ഗ ഓഫീസ് എന്നിവ ഇവിടെയുണ്ട്. ബന്തടുക്ക, കുറ്റിക്കോല്‍, വെള്ളരിക്കുണ്ട് തുടങ്ങി സ്ഥലങ്ങളിലേക്ക് പോകുന്ന മൂന്ന് റോഡുകള്‍ കൂടി ചേരുന്ന ടൗണ്‍ എന്ന നിലയില്‍ നിരവധി ബസുകള്‍ ഇവിടെ നിന്നും സര്‍വീസ് നടത്തുന്നുണ്ട്.
നാടിന്റെ സ്വപ്നം ഉടന്‍ യാഥാര്‍ഥ്യമാവട്ടെ
കുടിയേറ്റ ഗ്രാമമായ മാലക്കല്ലിലെയും സമീപ പ്രദേശങ്ങളിലെയും ജനജീവിതത്തിന്റെ സിരാകേന്ദ്രമാണ് മാലക്കല്ല് ടൗണ്‍. ടൗണിന്റെ അടിസ്ഥാന സൗകര്യ വികസനം നാടിന്റെ ഏറെ കാലത്തെ സ്വപ്നമാണ്. അത് എത്രയും വേഗം യാഥാര്‍ഥ്യമാകണം. അതിനുള്ള നടപടി ഉടന്‍ ആരംഭിക്കും എന്നറിയുന്നതില്‍ സന്തോഷം.
ഫാ. ബെന്നി കന്നുവെട്ടിയില്‍ (മാലക്കല്ല് ഇടവക വികാരി).
മലയോര ജനതയുടെ ?ഏറെക്കാലത്തെ ?ആഗ്രഹം
മലയോര ജനതയുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു പൂടംകല്ല് ചിറംക്കടവ് റോഡ് നവീകരണവും മാലക്കല്ല് ടൗണ്‍ വികസനവും. ഇത് യാഥാര്‍ത്ഥ്യമാകുന്നു എന്നറിഞ്ഞതില്‍ ഏറെ സന്തോഷം. നാലുവരിയാക്കി ടൗണ്‍ വികസിപ്പിക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനങ്ങള്‍.
സജി കുരുവിനാവേലില്‍ (ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് രാജപുരം ഫൊറോന പ്രസിഡന്റ്)
പ്രധാന വ്യാപാര?കേന്ദ്രമാവും
മാലക്കല്ല് ടൗണ്‍ വികസനം യാഥാര്‍ഥ്യമാകുന്നതില്‍ സന്തോഷം. സ്ഥാപനം ആരംഭിച്ച കാലം മുതല്‍ ടൗണ്‍ വികസനം സ്വപ്നം കണ്ടതാണ്. വികസനത്തോടെ ടൗണ്‍ പ്രധാന വ്യാപാരകേന്ദ്രമായി മാറും. ദിവസേന നിരവധി പേരെത്തുന്ന ടൗണിന്റെ വികസനം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യും.
സോണി ജോസ് (ജ്വല്ലറി ഉടമ മാലക്കല്ല്)