പാലായി റഗുലേറ്റർ കം ബ്രിഡ്ജ് ട്രയൽ റൺ ജൂൺ 11,12 നുകളിൽ അപകടമുന്നറിയിപ്പ് നൽകി ഇറിഗേഷൻഎക്സി.എഞ്ചിനിയർ
കാസർകോട് :നബാർഡ് – ആർ ഐ ഡിഎഫ്പദ്ധതിയിൽ നിർമിക്കുന്ന പാലായി വളവ് റെഗുലേറ്റർ കം ബ്രിഡ്ജ് പ്രവർത്തനസജ്ജമാകുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം ഷട്ടറുകളുടെ പ്രവർത്തനക്ഷമത ടെസ്റ്റു ചെയ്യുവാനുള്ള ട്രയൽ റൺ ജൂൺ 11, 12 തീയതികളിൽ നടത്തും.ഷട്ടറിൻ്റെ മുകൾ ഭാഗത്തും താഴെയും ഇരുകരകളിലുമുള്ള തീരദേശ വാസികളും ഈ മേഖലയിൽ മത്സ്യ ബന്ധനം നടത്തുന്നവരും ഉൾപ്പടെ ഇത് മുന്നറിയിപ്പായി കരുതി ജാഗ്രത പാലിക്കണം.
ഈ പ്രവർത്തനവുമായി ബന്ധപ്പെട്ട് എല്ലാ റഗുലേറ്റിങ് ഷട്ടറുകളും താഴ്ത്തുകയും ജലസംഭരണം പൂർണമായതിനു ശേഷം തുറന്നു വിടുകയുമാണ് ട്രയൽ റണ്ണിൽ ചെയ്യുന്നത്. ജലം സംഭരിക്കുമ്പോൾ മേൽഭാഗങ്ങളിൽ ജലവിതാനം ഉയരുന്നതും ഷട്ടർ തുറക്കുമ്പോൾ താഴ്ഭാഗത്ത് ജലവിതാനം ഉയരുന്നതും കാരണം അപകട മുന്നറിയിപ്പ് നൽകുന്നതായി ഇറിഗേഷൻ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ പി.രമേശൻ അറിയിച്ചു