ന്യൂദല്‍ഹി: ശബരിമലയിലെ യുവതീപ്രവേശത്തില്‍ പുനഃപരിശോധന വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവിടുന്നതെങ്കില്‍, ജല്ലിക്കെട്ട് മാതൃകയിലുള്ള പള്ളിക്കെട്ട് പ്രതിഷേധം നടത്തുമെന്ന് അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. സമാധാനപരവും പ്രാര്‍ഥനാപരവുമായ സമരമായിരിക്കും തങ്ങള്‍ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ജല്ലിക്കെട്ട് മാതൃകയായിരിക്കും തങ്ങള്‍ പിന്തുടരുകയെന്നും രാഹുല്‍ പറഞ്ഞു.
പുനഃപരിശോധന ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ എത്തിയിട്ടുള്ളത് 56 ഹരജികളാണ്. അനുബന്ധ ഹരജികളായി ഒമ്പതെണ്ണവും ഉണ്ട്. പുനഃപരിശോധനാ ഹരജികളില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച്വി ധി പറയും.ജഡ്ജിമാരായ റോഹിന്‍ടണ്‍ നരിമാന്, എ.എം ഖന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലുള്ള മറ്റംഗങ്ങള്‍.
കഴിഞ്ഞവര്‍ഷം യുവതീപ്രവേശ അനുകൂല വിധി നല്കിയവരില് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ നരിമാന്, ചന്ദ്രചൂഢ് എന്നിവര്‍ വെവ്വേറെ വിധിന്യായമെഴുതി. എതിര്‍ത്ത ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജന വിധിന്യായമെഴുതി.ജസ്റ്റിസ് എ.എം ഖന്‍വില്‍ക്കര്‍, ചീഫ് ജസ്റ്റിസായിരുന്ന മിശ്രയുടെ വിധിന്യായത്തോടു യോജിച്ചു. മിശ്ര വിരമിച്ചതോടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് ബെഞ്ചിലെ പുതുമുഖം.വിധി നല്കിയവരില് നിലവിലെ ബെഞ്ചിലുള്ള മൂന്നുപേര്‍ യുവതീപ്രവേശത്തെ അനുകൂലിച്ചവരാണ് എന്നതിനാല്‍, ഇവര്‍ പഴയ നിലപാടില്‍ ഉറച്ചുനിന്നാല്‍ പുനഃപരിശോധന പരിഗണിക്കാനാവില്ല എന്നതായിരിക്കും ഭൂരിപക്ഷ നിലപാട്.