എല്ലാവരും പണം കൊണ്ടുവരും, ഉപയോഗിക്കും, ബിജെപിക്കാര്‍ മണ്ടന്മാര് ആയതുകൊണ്ട് പിടിക്കപ്പെട്ടു :
കുഴൽപ്പണത്തിൽ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ : കൊടകര കുഴല്പണക്കേസില് ബിജെപി നേതാക്കളെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എല്ലാ പാര്‍ട്ടിക്കാരും തിരഞ്ഞെടുപ്പില്‍ കള്ളപ്പണം കൊണ്ടുവരുകയും ഉപയോഗിക്കുകയും ചെയ്യും. പക്ഷേ ബിജെപിക്കാര്‍ പിടിക്കപ്പെട്ടത് അവര്‍ മണ്ടന്മാരായത് കൊണ്ടാണെന്ന് വെള്ളാപ്പളളി പറഞ്ഞു. എല്ലാവര്ക്കും തെരഞ്ഞെടുപ്പ് കാലത്ത് പണം വരുന്നുണ്ട്. വിവിധ മാര്ഗങ്ങളിലാണെന്ന് മാത്രം. അല്ലാതെ ഇവിടെ ആര് കൊടുക്കാന്‍ എന്നും ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു.
സംസഥാനത്ത് പേരിന് പോലും പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുളളതെന്നും ഉമ്മന്‍ചാണ്ടിയുടെ കാലം കഴിഞ്ഞു, രമേശ് ചെന്നിത്തല നിരാശാബാധിതനായി കഴിയുകയാണ് എന്നും വേള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. വി.ഡി. സതീശന് ബഹുകേമനാണ്. നിയമസഭയില്‍ തിളങ്ങാന്‍ സതീശന് കഴിയും. പക്ഷെ പുറത്തുള്ള പ്രവര്‍ത്തനത്തില്‍ സതീശന് പിന്നോട്ടാണന്നും വെള്ളാപ്പള്ളി പറഞ്ഞു.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ 80 ശതമാനവും 20 ശതമാനവും പറഞ്ഞ് ന്യൂനപക്ഷങ്ങള്‍ തമ്മിലടിക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ആനുകൂല്യങ്ങള്‍ നല്കുന്നതില് തര്‍ക്കമില്ല. എന്നാല്‍ ഈഴവര്‍ക്കും പട്ടികജാതിക്കാര്‍ക്കും ഒന്നും നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.