ഓട്ടോ തൊഴിലാളികൾക്ക് സാന്ത്വനക്കിറ്റുമായി സി ഐ ടി യു മെട്രോ യൂണിറ്റ്
കാഞ്ഞങ്ങാട് : കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗണിൽ പ്രയാസങ്ങൾ അനുഭവപ്പെടുന്ന ഓട്ടോ തൊഴിലാളികൾക്ക് സി ഐ ടി യു കാഞ്ഞങ്ങാട് മെട്രോ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഭക്ഷ്യധാന്യ കിറ്റുകൾ നൽകിയത്. ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് രമേശൻ വിഷ്ണുമംഗലം അദ്ധ്യക്ഷനായി .ഏരിയ പ്രസിഡണ്ട് സ: എം. പൊക്ലൻ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്ത് സംസാരിച്ചു. ഏരിയ സെക്രട്ടറി സി.എച്ച് കുഞ്ഞമ്പു, കോട്ടച്ചേരി ഡിവിഷൻ സെക്രട്ടറി രാഘവൻ പള്ളത്തിങ്കാൽ , പ്രസിഡണ്ട് യു.കെ പവിത്രൻ , ഏരിയ ജോയിന്റ സെക്രട്ടറി ഉണ്ണി പാലത്തിങ്കാൽ , ഏരിയ കമ്മറ്റി അംഗം പി.ആർ. രാജു എന്നിവർ അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഫൈസൽ നെല്ലിക്കാട് സ്വാഗതം പറഞ്ഞു.