ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടയിമെന്റ് സോണിൽ കിറ്റ് വിതരണം
പൂച്ചക്കാട് : കിഴക്കേര പ്രദേശത്ത് കോവിഡ് വ്യാപനംമൂലം ഒരു പാട് കുടുംബങ്ങൾ പ്രയാസം അനുഭവപ്പെടുന്നതിനാൽ പ്രദേശത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിത്യോപയോഗ – പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഒരാഴ്ച്ചയായി പ്രദേശം കണ്ടയ്മെന്റ് സോണാണ്. കഴിഞ്ഞ ദിവസം ഉദുമ ആര്യടുക്കം കോളനിയിൽ 100 കുടുംബങ്ങൾക്ക് കിറ്റ് നൽകിയിരുന്നു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി.രാജൻ പെരിയ ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് രത്നാകരന് കിറ്റ് കൈമാറി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, വ്യാപാരി വ്യവസായി കോൺഗ്രസ് നിയോജക മണ്ഡലം ട്രഷറർ മുഹാജിർ പൂച്ചക്കാട്, യൂത്ത് കോൺഗ്രസ് പളളിക്കര മണ്ഡലം സെക്രട്ടറി ഹരിഹരൻ, ഐഎൻടി.യു സി ( ഓട്ടോ ) യൂണിറ്റ് പ്രസിഡണ്ട് പ്രസാദ് പുതിയവളപ്പ് എന്നിവർ നേതൃത്വം നൽകി.