ഹരിതം സഹകരണം പദ്ധതിയിൽ പുളിതൈ വിതരണം നടത്തി.
കാഞ്ഞങ്ങാട്: സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി കാസർഗോഡ് ജില്ല സെകൂരിറ്റി വർക്കേഴ്സ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പുളിമരതൈയുടെ വിതരണോൽഘാടനം സംഘം പ്രസിഡണ്ട് എ. ദാമോദരന്റെ അദ്ധ്യക്ഷതയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ നിർവഹിച്ചു. സെക്രട്ടറി ഷൈലജയരാജ് സ്വാഗതം പറഞ്ഞു.