ബി ജെ പി കാട്ടുകുളങ്ങര ബൂത്ത് കമ്മിറ്റി ഓട്ടോ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു
കാഞ്ഞങ്ങാട്: മാവുങ്കാൽ കാട്ടുകുളങ്ങര- ബി ജെ പി കാട്ടുകുളങ്ങര ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡും, ലോക്ക് ഡൗണും കാരണം പ്രയാസമനുഭവിക്കുന്ന പ്രദേശത്തെ മുഴുവൻ ഓട്ടോ തൊഴിലാളികൾക്കും ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. ചടങ്ങ് അജാനൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അംഗം കെ ആർ ശ്രീദേവി ഉദ്ഘാടനം ചെയ്തു. ബൂത്ത് കമ്മിറ്റി പ്രസിഡൻ്റ് കൃഷ്ണൻ പള്ളക്ക് അധ്യക്ഷത വഹിച്ചു. ബി ജെ പി കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി പത്മനാഭൻ ,ബൂത്ത് ജോയിൻ്റ് സെക്രട്ടറി സുരഭി, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യുവമോർച്ച സെക്രട്ടറി പി വി വിഷ്ണു സ്വാഗതവും സുരേശൻ കപ്പണക്കാൽ നന്ദിയും പറഞ്ഞു.