500 മൽസ്യത്തൊഴിലാളി കുടംബങ്ങൾക്ക് സ്വാന്തനമായി കാസർകോട് ജില്ല ഗാന്ധിദർശൻ സമിതി ‘
കാഞ്ഞങ്ങാട്: നഗരസഭയിലെ മരക്കാപ്പ് കടപ്പുറം 30 ആം വാർഡ്, കാഞ്ഞങ്ങാട് പുഞ്ചാവി,കടപ്പുറം, 37, 35 എന്നി വാർഡിലും അജാനൂർ പഞ്ചായത്തിലെ 17 ആം വാർഡ് ചിത്താരി കടപ്പുറത്തും ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ 5 കിലോ അരിയും പലവഞ്ജന ഭക്ഷ്യധാന്യ കിറ്റുകളാണ് നൽകിയത്
പരിപാടി ഗാന്ധിദർശൻ സമിതി ജില്ല ജന:സെക്രട്ടറി കെ.കെ ബാബു ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട്: എച്ച് ഭാസ്ക്കരൻഅധ്യക്ഷനായി, മുഹമത് കുഞ്ഞമാസ്റ്റർ, ബി.സുധീന്ദ്രൻ, എച്ച് ബാലൻ, കൗസിലർ സി.കെ.അഷറഫ്, , അജാനൂർ പഞ്ചായത്ത് വാർഡ് മെമ്പർ കെ.രവീന്ദ്രൻ, കെ.രാജൻ, ചിത്താരി ഭാസ്ക്കരൻ, രാജൻ ചിത്താരി എന്നിവർ സംസാരിച്ച മൽസ്യത്തൊഴിലാളി കുടംബങ്ങൾക്ക് സ്വാന്തനമായി ജില്ല ഗാന്ധിദർശൻ സമിതി നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ ഉദ്ഘാടനം ഗാന്ധിദർശൻ സമിതി ജില്ല ജന:സെക്രട്ടറി കെ.കെ ബാബു നിർവ്വഹിക്കുന്നു