കേരളാ റിപ്പോര്‍ട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സണ്‍ യൂണിയൻ നേതൃത്വത്തില്‍ വെള്ളരിക്കുണ്ടിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു
വെള്ളരിക്കുണ്ട്: കോവിഡ് വ്യാപനത്തില്‍ ദുരിതമനുഭവിക്കുന്ന വെള്ളരിക്കുണ്ടിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കേരളാ റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍ യൂണിയന്റെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. വെള്ളരിക്കുണ്ട് ക്ഷീരോൽപ്പാദക സംഘം ഹാളിൽ ഹാളില്‍ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ് മനോരമ റിപ്പോര്‍ട്ടര്‍ ടി പി രാഘവന് ആദ്യകിറ്റ് കൈമാറി പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും അടങ്ങുന്നതാണ് ഭക്ഷ്യ കിറ്റ്. യൂണിയന് ജില്ലാ പ്രസിഡന്റ് ടികെ നാരായണന് അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് വികസന സമിതി സണ്ണി മങ്കയം, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ജിമ്മി ഇടപ്പാടിയിൽ, ബ്ലഡ് ഡോണേഴ്സ് കേരള ജില്ലാ കമ്മറ്റിയംഗം ബഷീർ മങ്കയം, കെ.ആർ.എം.യു ജില്ലാ ജനറല്‍ സെക്രട്ടറി എ.വി സുരേഷ് കുമാര്‍, ജില്ല ട്രഷറർ ബാബു കോട്ടപ്പാറ എന്നിവർ സംസാരിച്ചു. കെ.ആർ എം യു വെളളരിക്കുണ്ട് സോണൽ കൺവീനറും ജില്ലാ കമിറ്റിയംഗവുമായ സുധീഷ് പുങ്ങംചാൽ സ്വാഗതം പറഞ്ഞു.